
തിരുവനന്തപുരം ∙ മുൻ കൗൺസിലിന്റെ അവസാന സമയം 30 ലക്ഷം ചെലവാക്കി കുളം നവീകരിച്ചു. തൊട്ടടുത്ത് മിനി പാർക്കും നിർമിച്ചു.
നിലവിലെ കൗൺസിൽ അധികാരത്തിൽ വന്നതിനു പിന്നാലെ അതെല്ലാം പൊളിച്ചു കളഞ്ഞ ശേഷം വയോജന കേന്ദ്രം സ്ഥാപിക്കാൻ പുതിയ പദ്ധതി രൂപീകരിച്ചു. നാലര വർഷം കഴിഞ്ഞിട്ടും ആ പദ്ധതി നടപ്പാക്കാൻ കഴിയാത്തതു കാരണം എംഎസ്പി നഗർ നിവാസികൾ കുളവുമില്ല, പാർക്കുമില്ല, വയോജന കേന്ദ്രവുമില്ല എന്ന സ്ഥിതിയിലാണ്.
പുന്നയ്ക്കാമുകൾ വാർഡിൽ ഉൾപ്പെടുന്ന കുടൂർക്കോണം കുളത്തിന്റ ഗതികേട് കോർപറേഷന്റെ കെടുകാര്യസ്ഥതയുടെ മികച്ച ഉദാഹരണമാണ്. സുവിജ് മാലിന്യം നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടന്ന കുടൂർക്കോണം കുളത്തിന്റെ നവീകരണം 2015 സെപ്റ്റംബറിലാണ് പൂർത്തിയാക്കിയത്.
ചെളി പൂർണമായി മാറ്റി, കുളത്തിന്റെ കരയിൽ മിനി പാർക്കും സ്ഥാപിച്ചു. ഇരിപ്പിടങ്ങളും പ്രഭാത, സായാഹ്ന സവാരിക്കുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഉദ്ഘാടനം നടത്താൻ കഴിഞ്ഞില്ല.
തൊട്ടുപിന്നാലെ പുതിയ ഭരണസമിതി നിലവിൽ വന്നു. കൗൺസിലർ സ്ഥാനം സിപിഎമ്മിൽ നിന്ന് ബിജെപി നേടി.
പാർക്കിന്റെ സ്ഥാനത്ത് ഒരു കോടി മുടക്കിൽ വയോജന കേന്ദ്രം നിർമിക്കാനായി പുതിയ പദ്ധതി തയാറാക്കി. ഇതിനായി ഇരിപ്പിടങ്ങളും നടപ്പാതയുമെല്ലാം പൊളിച്ചു.
നാലര വർഷം മുൻപ് പൊളിച്ച ഒരു സ്റ്റീൽ ഗേറ്റ് പാർക്കിന്റെ ഓർമയ്ക്കായി ഇപ്പോഴും കുളത്തിന്റെ കരയിൽ സൂക്ഷിച്ചിട്ടുണ്ട്. മറ്റൊരു ഗേറ്റ് മോഷണം പോയി.
പാർക്ക് പൊളിച്ചെങ്കിലും വയോജന കേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയില്ല. പ്രാരംഭ പ്രവൃത്തികൾ നടത്തിയെന്ന പേരിൽ കരാറുകാരൻ 15 ലക്ഷം കൈപ്പറ്റുകയും ചെയ്തു.
കുളം ചെളി നിറഞ്ഞ് പഴയ അവസ്ഥയിലായി, പാർക്ക് പണിത സ്ഥലം കാടുമൂടി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ്. പാമ്പിനെ പേടിച്ച് രാത്രിയായാൽ വാതിൽ തുറക്കാറില്ലെന്ന് സമീപത്തെ വീട്ടുകാർ പറഞ്ഞു.
ഇതിനിടെ പദ്ധതിക്കായി വകയിരുത്തിയ പണം വകമാറ്റുകയും ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]