
കർക്കടക വാവു ബലിതർപ്പണത്തിന് സ്നാനഘട്ടങ്ങളും ക്ഷേത്രങ്ങളും ഒരുങ്ങുന്നു.
പാപനാശം കടപ്പുറം
വർക്കല∙ ഭക്ത ലക്ഷങ്ങൾ വന്നുചേരുന്ന പാപനാശം തീരത്ത് കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. 24നു പുലർച്ചെ 2.30 മുതലാണ് ബലിതർപ്പണത്തിനു സമയം കുറിക്കുന്നത്.
പ്രധാനമായി ദേവസ്വം ബോർഡ് ബലിമണ്ഡപത്തിലും കൂടാതെ ഭക്തജന ബാഹുല്യം കണക്കാക്കി തീരത്ത് 500 പേർക്കായി പ്രത്യേകമായി തയാറാക്കുന്ന പന്തലിലുമായി ചടങ്ങുകൾക്ക് സൗകര്യമൊരുക്കും. ഇതിനു പുറമേ തീരത്ത് ബലിത്തറകൾ ഒരുക്കി ചടങ്ങുകൾ നടത്താൻ അനുമതി നൽകി നൂറോളം പരികർമികളെ കൂടി നിയോഗിക്കുന്നുണ്ട്.
ഒരേസമയം പതിനായിരങ്ങളാണ് 24ന് പുലർച്ചെ മുതൽ തീരത്തെത്തി ചടങ്ങുകളിൽ പങ്കുകൊള്ളുന്നത്. നിലവിൽ കടൽ പ്രക്ഷുബ്ദമാണ്.
തീരവിസ്തൃതി ഓരോ ദിവസവും ഏറിയും കുറഞ്ഞും വരുന്ന പ്രവണത തുടരുന്നുണ്ട്.
ശിവഗിരി മഠം
വർക്കല∙ കർക്കടക വാവിനു ശിവഗിരി മഠത്തിലും ബലിതർപ്പണത്തിനു സൗകര്യങ്ങൾ ഒരുക്കും. 24നു പുലർച്ചെ മുതൽ ചടങ്ങുകൾ ആരംഭിക്കും.
മഠത്തിലെ സന്യാസി ശ്രേഷ്ഠരാണ് ബലിതർപ്പണത്തിന് നേതൃത്വം നൽകുന്നത്. തലേദിവസം വന്നുചേരുന്നവർ താമസ സൗകര്യത്തിനു മുൻകൂട്ടി വിവരം നൽകണം.
വിവരങ്ങൾക്ക്– 9447551499
അഴൂർ ഭഗവതി ക്ഷേത്രം
ചിറയിൻകീഴ്∙അഴൂർ ഭഗവതിക്ഷേത്രത്തിലെ കർക്കിടകവാവുബലിയും തിലഹോമവും 24നു പുലർച്ചെ നാലു മുതൽ അഴൂർ ആറാട്ടുകടവിൽ ക്ഷേത്രാചാരവിധി പ്രകാരം ആരംഭിക്കും. പിതൃതർപ്പണ ചടങ്ങുകൾക്കും തിലഹോമത്തിനും ക്ഷേത്രമേൽശാന്തി രാജേഷ്പോറ്റി മുഖ്യകാർമികത്വം വഹിക്കും.
കോളൂർ നാഗർ കാവ്
കല്ലമ്പലം∙പിതൃദേവ ചാരിറ്റബിൾ ട്രസ്റ്റ് കർക്കടക വാവ് ബലിയോട് അനുബന്ധിച്ച് പേരേറ്റിൽ കോളൂർ നാഗർ കാവിൽ പിതൃതർപ്പണം തിലഹവനം എന്നിവയ്ക്ക് ഒരുക്കങ്ങൾക്കായി 24 രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ ബലിതർപ്പണം തിലഹവനം എന്നിവ നടക്കും.
വിദേശത്ത് നിൽക്കുന്നവർക്കും നാട്ടിൽ പിതൃ കർമങ്ങൾ ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]