
അർഹതയുള്ളവർക്ക് നിയമനം നൽകി: മുഖ്യമന്ത്രി; ‘ഞങ്ങൾ എങ്ങനെ അനർഹരായി?’
തിരുവനന്തപുരം∙ വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽനിന്ന് കൂടുതൽ നിയമനമുണ്ടാകില്ലെന്നു മുഖ്യമന്ത്രി സൂചിപ്പിച്ച സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാൻ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. ഇന്നലെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷിച്ച ഉദ്യോഗാർഥികൾ തീരുമാനമുണ്ടാകാത്തതിൽ നിരാശരായതിനു പിന്നാലെയാണു മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കിയത്.
മന്ത്രിസഭാ യോഗത്തിൽ അനുകൂലമായി തീരുമാനമെടുക്കണമെന്ന് അഭ്യർഥിച്ചു രാവിലെ സമര പ്രവർത്തകർ കയ്യും കാലും കെട്ടി സെക്രട്ടേറിയറ്റിനു മുന്നിൽ ഉരുണ്ടു. അർഹതയുള്ളവർക്കു നിയമനം നൽകിയെന്നു മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിൽ, 60.67 കട്ട്ഓഫ് മാർക്ക് എന്ന കടമ്പയും ശാരീരിക, ആരോഗ്യ പരിശോധനകളും പിന്നിട്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട
മറ്റുള്ളവർ എങ്ങനെ അനർഹരായെന്നു സമരത്തിനു നേതൃത്വം നൽകുന്നവർ ചോദിച്ചു. 967 പേർ ഉൾപ്പെട്ട
റാങ്ക് ലിസ്റ്റിൽനിന്ന് 292 പേർക്കാണ് ഇതുവരെ നിയമനം നൽകിയത്. 45 പേർക്ക് നിയമന ഉത്തരവ് അയച്ചതോടെ റാങ്ക് ലിസ്റ്റിലെ 337 പേർക്കാണ് ഇതുവരെ നിയമന ഉറപ്പ് ലഭിച്ചത്.
റാങ്ക് ലിസ്റ്റിന്റെ മൂന്നിലൊന്നു മാത്രം നിയമനം നൽകിയ ലിസ്റ്റിന്റെ കാലാവധി 19ന് അവസാനിക്കുകയാണ്. ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ റീത്ത് വച്ച് സമരം നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]