തിരുവനന്തപുരം∙ ആറ്റുകാല്‍ പൊങ്കാലയുടെ പ്രധാന ദിവസമായ മാര്‍ച്ച് 3ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
പൊങ്കാലയോടനുബന്ധിച്ച് കോര്പ്പറേഷന് പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മാര്‍ച്ച് 2 വൈകിട്ട് 6 മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് 3ന് വൈകിട്ട് 6 വരെ ജില്ലാ കലക്ടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ഉത്സവപ്പറമ്പുകള്‍, തിരുനാള്‍ നഗരികള്‍, സമ്മേളന പന്തലുകള്‍ എന്നിവിടങ്ങള്ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരോഗ്യദായകമായ ഒത്തുചേരല്‍ ഇടങ്ങളാക്കി മാറ്റാന്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
∙ആഹാരപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നതിന് ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനായി അംഗീകൃത ലാബില്‍ ജല പരിശോധന നടത്തി സര്ട്ടിഫിക്കറ്റ്ഉണ്ടായിരിക്കണം. ∙ഉത്സവ മേഖലയായി പ്രഖ്യാപിക്കപ്പെട്ട
ഇടങ്ങളിലെ കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന് നടത്തിയിട്ടുണ്ടെന്ന്ഉറപ്പുവരുത്തുക. ∙തിളപ്പിച്ചാറിയതും ശുദ്ധവുമായ കുടിവെള്ളം മാത്രമേ നല്‍കാവൂ.
∙പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ തന്നെ കഴുകണം. ∙ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ വ്യക്തികള്‍ക്കും പകര്‍ച്ചവ്യാധികളില്‍ നിന്ന് വിമുക്തമാണെന്ന് തെളിയിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് സ്ഥാപനങ്ങളില്‍ ഉണ്ടായിരിക്കണം.
∙ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ വ്യക്തി ശുചിത്വം പാലിക്കണം. ∙ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കുന്നതും സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും വിളമ്പുന്നതുംവൃത്തിയുള്ള സ്ഥലത്തായിരിക്കണം.
∙വറുക്കാനും പൊരിക്കാനും പലഹാരങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്ന എണ്ണ ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാവൂ. ∙തുറസ്സായ സ്ഥലത്ത് ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല.
∙ആഹാരം അടച്ചു സൂക്ഷിക്കുക. ∙എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എഫ്.എസ്.
എ. ഐ.
രജിസ്ട്രേഷന്/ ലൈസന്‍സ് നേടിയിരിക്കണം. ∙പഴങ്ങള്‍ പച്ചക്കറികള്‍ ഉള്‍പ്പെടെ ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളുംശുദ്ധജലത്തില് കഴുകി മാത്രമേ ഉപയോഗിക്കാവൂ.
∙എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഫുഡ് സേഫ്റ്റി ടോള്‍ഫ്രീ നമ്പര്‍-18004241125- ഉപഭോക്താക്കള്‍ക്ക് കാണത്തക്ക വിധം ക്യാഷ് കൗണ്ടറിന് സമീപം പ്രദര്‍ശിപ്പിക്കണം. ∙സ്ഥാപനങ്ങളിലെ വാഷ്ബേസിന് വൃത്തിയായി സൂക്ഷിക്കണം.
വായ കഴുകാനായിശുദ്ധജലം മാത്രം നല്‍കുക. ∙ഭക്ഷ്യവസ്തുക്കള്‍ നേരിട്ട് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞു നല്‍കരുത്.
∙അന്നദാനം നടത്തുന്ന സംഘാടകരും സ്ഥാപനങ്ങളും നിര്‍ബന്ധമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം. ∙അതാത് ദിവസം തന്നെ ഖര -ദ്രവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കണം.
നിയമപ്രകാരമുള്ള ലേബല്‍ വിവരങ്ങള്‍ ഇല്ലാതെ പാക്ക് ചെയ്ത ഭക്ഷണസാധനങ്ങള്‍ വില്ക്കാന് പാടില്ല. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം, ക്ഷയം തുടങ്ങിയ സാംക്രമിക രോഗമുള്ളവര്‍ പാചകം ചെയ്യാനോ വിളമ്പാനോ പാടില്ല. ∙പാചകപ്പുരകളിലെ മാറാല, കരി എന്നിവ സമയബന്ധിതമായി നീക്കം ചെയ്ത് വൃത്തിയാക്കണം.
∙പാനീയങ്ങളില്‍ ചേര്‍ക്കുന്ന ഐസ് ശുദ്ധമായ വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് ഉറപ്പാക്കുക. ∙ഐസ് സൂക്ഷിക്കുന്നതിന് തെര്‍മോകോള്‍ പെട്ടികള്‍ ഉപയോഗിക്കാന്‍ പാടില്ല.
വൃത്തിയുള്ള ഐസ് ബോക്സിലോ കണ്ടെയ്നറുകളിലോ ഫ്രീസറിലോ ആക്കി സൂക്ഷിക്കേണ്ടതാണ്. ∙ഉത്സവ പരിസരത്ത് പുകവലി നിരോധിത ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പുകയില ഉല്‍പ്പന്നങ്ങള്‍, ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ വില്‍പ്പന നിരോധിക്കുകയും ചെയ്യുക.
∙ഉത്സവ മേഖലയില്‍ പൊതുജനങ്ങള്‍ക്കായി മലമൂത്ര വിസര്ജ്ജനസൗകര്യം ഏര്‍പ്പെടുത്തുകയും വൃത്തിയായി പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക. ഭക്ഷ്യ സ്ഥാപനങ്ങളിലെ കക്കൂസുകള്‍ പാചകപ്പുരയില്‍ നിന്നും സുരക്ഷിത അകലത്തിലുള്ളതും അടച്ചുറപ്പുള്ളതുംആയിരിക്കണം.
ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങളില്‍ നിന്നോ ഉത്സവ പറമ്പുകളില്‍ നിന്നോ ടാറ്റൂ,പച്ചകുത്തല്‍ എന്നിവ ഒഴിവാക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

