കല്ലമ്പലം∙ഒറ്റൂർ പഞ്ചായത്തിലെ പുരാതനമായ കാവിക്കുളം കാടു കയറി നാശത്തിലേക്ക്. എട്ടാം വാർഡായ നെല്ലിക്കോട് പെരഞ്ഞാംകോണത്താണ് കുളം സ്ഥിതി ചെയ്യുന്നത്. കാർഷിക മേഖലയ്ക്ക് യഥേഷ്ടം ഉപയോഗിച്ചിരുന്ന കുളം കൃഷി നശിച്ചതോടെ ആണ് അനാഥമായത്. പത്ത് വർഷമായി ഇത് കാട് കയറി നാട്ടുകാർക്ക് ഭീഷണി ഉയർത്തുന്നു എന്നാണ് പരാതി.
സമീപത്തെ മരങ്ങൾ വളർന്നിറങ്ങി നിറയെ കാട്ടുചെടികളും പായൽ നിറഞ്ഞ് കുളം ഏത് കരയേത് എന്നറിയാൻ കഴിയാത്ത സ്ഥിതിയിലാണ്.
ഇഴ ജന്തുക്കളും കാട്ടുപന്നികളും ഇവിടം കേന്ദ്രമാക്കി പെറ്റു പെരുകുന്നതായും പരാതിയുണ്ട്. കുളം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരും പൊതു പ്രവർത്തകരും പലതവണ അധികാരികൾക്ക് പരാതി നൽകി എങ്കിലും ആരും തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് ആക്ഷേപം. കുളം നവീകരിച്ചാൽ വേനൽക്കാലത്ത് ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ നാട്ടുകാർക്ക് പ്രയോജനപ്പെടും.
പ്രദേശത്ത് ഇടവിള പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് ഇത് വലിയ അനുഗ്രഹമാകും. ഇതു സംബന്ധിച്ച് സ്ഥലത്തെ കർഷകൻ ദിവാകരന്റെ പരാതി പടം സഹിതം സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപെട്ട വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത സുന്ദരേശൻ ഈ വർഷത്തെ ജല സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

