കോവളം∙ഹവ്വാ ബീച്ചിൽ ഉയർന്ന കൂറ്റൻ മണൽ ശിൽപം ശ്രദ്ധേയമായി. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നേതൃത്വത്തിൽ സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തി(എസ്ഐആർ)ന്റെ അവബോധന പരിപാടി ഭാഗമായിട്ടായിരുന്നു ശിൽപം.
സാൻഡ് ലൈൻസ് കേരള എന്നു പേരിട്ട പരിപാടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കറിന്റെ സാന്നിധ്യത്തിൽ ബിഎൽഒ മാരായ അജി,സജിത്ത് ചേർന്നു ഉദ്ഘാടനം ചെയ്തു.
അഡിഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ സി.ഷർമിളയും സന്നിഹിതയായിരുന്നു.ശിൽപം കാണാനും ക്യാമറകളിൽ പകർത്താനുമായി ധാരാളം വിദേശികളെത്തി. കണ്ണൂർ സ്വദേശി ദീപക് മൗത്താട്ടിൽ എന്ന ശിൽപിയെ കണ്ട് അഭിനന്ദനം അറിയിച്ചാണ് പല വിദേശികളും തീരം വിട്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

