തിരുവനന്തപുരം ∙ സംസ്ഥാനത്തെ തദ്ദേശ വാർഡ് വിഭജന പ്രക്രിയയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ജിഐഎസ് അധിഷ്ഠിതമായി അതിവേഗത്തിൽ 23,612 വാർഡുകൾ പുനർനിർണയിക്കുന്നതിന് ഡിജിറ്റൽ സൊലൂഷൻ നൽകി നിർണായക പങ്കു വഹിച്ചതിന് ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. കെ.പി.നൗഫലിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഗുഡ് സർവീസ് എൻട്രി നൽകി ആദരിച്ചു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഴുവൻ വാർഡുകളും ഡിജിറ്റൽ മാപ്പ് രൂപത്തിലാകുന്നത്.
നിലവിൽ കെ–സ്മാർട് ടെക്നിക്കൽ ഡയറക്ടറായ ഡോ. കെ.പി.നൗഫൽ, പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വൊക്കേഷനൽ ഹയർസെക്കൻഡറി ഡയറക്ടർ, സിവിൽ സർവീസ് അക്കാദമി ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
മുൻപ്, സംസ്ഥാന സ്കൂൾ കലോത്സവം ഡിജിറ്റലാക്കിയതിന് സംസ്ഥാന സർക്കാർ ഗുഡ് സർവീസ് നൽകി ആദരിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]