ശിവഗിരി ∙ രാഷ്ട്രപതി ദ്രൗപതി മുർമു 23നു ശിവഗിരിയിൽ എത്തുന്നതിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങി. ഉച്ചയ്ക്ക് ഒന്നിനാണ് രാഷ്ട്രപതി ശിവഗിരിയിലെത്തുക.
ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിയുടെ ശതാബ്ദി 2 വർഷം നീളുന്ന ആഗോള പരിപാടികളുടെ കേന്ദ്രതല ഉദ്ഘാടനമാണു നിർവഹിക്കുക. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ശിവഗിരിയിലെത്തി മുന്നൊരുക്കങ്ങൾക്കു നിർദേശങ്ങൾ നൽകിത്തുടങ്ങി.
സുരക്ഷ വിലയിരുത്താൻ വിവിധ വിഭാഗം പൊലീസ് ഉദ്യോഗസ്ഥരും നേരിട്ടെത്തും.
ഹെലികോപ്റ്റർ മാർഗം എത്തുന്ന രാഷ്ട്രപതിക്കു വേണ്ടി വർക്കല ബീച്ചിലെ ഹെലിപാഡ് കൂടാതെ വർക്കല എസ്എൻ കോളജിലും സൗകര്യം ഒരുക്കുന്നുണ്ട്. രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഉൾപ്പെടെ സേനയുടെ 3 കോപ്റ്ററുകളാണ് അന്ന് എത്തുന്നത്.
തുടർന്നു കാർ മാർഗം ശിവഗിരി മഠത്തിലേക്ക് പോകും. ഈ റൂട്ടിൽ കനത്ത സുരക്ഷയും കൂടാതെ റോഡിൽ സുരക്ഷാ വേലിയും ഒരുക്കും. അതേസമയം, മഠത്തിലെ അടിയന്തര സ്വഭാവമുള്ള നവീകരണ ജോലികളും നടക്കുകയാണ്.
ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദയുടെ നേതൃത്വത്തിലാണ് ഒരുക്കം. രാഷ്ട്രപതിയായിരിക്കെ അബ്ദുൽ കലാം ഇവിടെ സന്ദർശിച്ചിട്ടുണ്ട്.
റാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ ശേഷം 2 തവണ ശിവഗിരിയിലെത്തിയിരുന്നു. സന്ദർശനം: എല്ലാ പ്രസ്ഥാനങ്ങളും പങ്കെടുക്കണം
ശിവഗിരി ∙ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദിയുടെ ഭാഗമായി 23നു ശിവഗിരിയിൽ സംഘടിപ്പിക്കുന്ന കേന്ദ്രതല ആചരണ ഉദ്ഘാടന ചടങ്ങിൽ മുഴുവൻ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്നു ശിവഗിരി മഠത്തിൽ നിന്നു അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]