വിഴിഞ്ഞം ∙ ഇന്ന് ലോക ഭക്ഷ്യദിനം എത്തുമ്പോൾ തീൻമേശയിലെ ഇഷ്ടവിഭവമായ കടൽ ചിപ്പി തേടി കോവളം, വിഴിഞ്ഞം തീരത്തേക്ക് രാവിലെ എത്തുന്നത് ഒട്ടേറെ പേർ. ഇവിടുത്തെ തീരക്കടലിലെ ചിപ്പിക്ക് പ്രാദേശിക കമ്പോളത്തിൽ വൻ ഡിമാൻഡ് ഉണ്ടെന്ന് മത്സ്യത്തൊഴിലാളികൾ.
ഇത്തവണ ചെത്തി എടുക്കുന്നതിലേറെയും വലുപ്പമേറിയ ഇനം മുതുവ ചിപ്പിയാണ്. കുട്ട
ഒന്നിന് 5000 മുതൽ 6000 രൂപ വരെ വിലയുണ്ടെന്നു തൊഴിലാളികൾ പറയുന്നു. ഒരു കുട്ടയിൽ ഏകദേശം 300 മുതൽ 500 ചിപ്പികൾ ഉണ്ടാകും.
തെക്കും വടക്കുമുള്ള തീരക്കടലിൽ പ്രധാനമായി രണ്ടിനം ചിപ്പികളാണു കണ്ടു വരുന്നത്.പച്ച, ബ്രൗൺ നിറത്തോടു കൂടിയതാണ് ഇവ.
പൂവാർ മുതൽ വർക്കല വരെയുള്ള തീരങ്ങളിൽ ബ്രൗൺ നിറത്തിലുള്ള ചിപ്പിയാണു ലഭിക്കുക. വിത്ത് ചിപ്പിയുടെ അമിത ചൂഷണം ചിപ്പി ലഭ്യതയുടെ കുറവിന് കാരണമായെതിനെ തുടർന്ന് നടത്തിയ നിയന്ത്രണങ്ങളാണ് ഇത്തവണ വലിയ ചിപ്പി ധാരാളമായി കിട്ടാൻ ഇടയാക്കിയതെന്നു തൊഴിലാളികൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]