ജൂനിയർ ഇൻസ്ട്രക്ടർ
തിരുവനന്തപുരം ∙ ചാല ഗവ.ഐടിഐയിലെ അഡിറ്റീവ് മാനുഫാക്ചറിങ് (3 ഡി പ്രിന്റിങ്)ടെക്നീഷ്യൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ 10ന് നടക്കും. ഫോൺ: 0471 2459255.
വെറ്ററിനറി സർജൻ
തിരുവനന്തപുരം ∙ ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സർജൻ, പോസ്റ്റ് ഗ്രാജ്വേറ്റ് വെറ്ററിനറി സർജൻ എന്നിവരുടെ ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നു.
അഭിമുഖം 17ന് 3ന്. ഫോൺ: 0471 2330736.
ആംഡ് റിസർവ് റിട്ട. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 20ന്
തിരുവനന്തപുരം ∙ ജില്ലാ ആംഡ് റിസർവിൽ നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പ്രഥമ യോഗം 20 ന് പൊലീസ് ട്രെയിനിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
ഫോൺ: 9446111388.
മാനസികാരോഗ്യം: പഠനത്തിന്റെ ഭാഗമാകാം
യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തൻ പ്രവണതകളും മാനസികാരോഗ്യവും കേരള സംസ്ഥാന യുവജന കമ്മിഷൻ ശാസ്ത്രീയപഠനത്തിന് വിധേയമാക്കുന്നു. പഠനത്തിന്റെ ഭാഗമാകാൻ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള സൈക്കോളജി/ സോഷ്യൽ വർക്ക് പിജി വിദ്യാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
ഫോൺ: 0471 2308630
കൈത്തറി തൊഴിലാളി ക്ഷേമനിധി ആനുകൂല്യം
കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളിൽ നിന്ന് 2025-26 വർഷത്തെ സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. ഫോമും വിശദാംശങ്ങളും ബോർഡിന്റെ കണ്ണൂരിലെ ഹെഡ് ഓഫിസ്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലാ ഓഫിസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 31ന് അകം അതത് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർക്ക് സമർപ്പിക്കണം.
ആയില്യപൂജയും നാഗരൂട്ടും ഇന്ന്
ചിറയിൻകീഴ്∙കടയ്ക്കാവൂർ മുണ്ടുവിളാകം ശ്രീഭദ്രദേവീക്ഷേത്രത്തിലെ കന്നിമാസ ആയില്യപൂജയും നാഗരൂട്ടും ഇന്നു രാവിലെ 11നു മഞ്ഞൾപ്പറ, നാണയപ്പറ, നെൽപ്പറ, മഞ്ഞക്കാപ്പ്, പുള്ളുവൻപാട്ട്, നാഗർപൂജ, ആയില്യമൂട്ട് എന്നിവയോടെ നടക്കും.
ചിറയിൻകീഴ്∙കടയ്ക്കാവൂർ കാശിമഠം ശ്രീദുർഗാദേവിക്ഷേത്രത്തിലെ കന്നിമാസ നാഗരൂട്ടും ആയില്യപൂജയും ഇന്നു രാവിലെ 9.30 മുതൽ മഞ്ഞക്കാപ്പ്, പുള്ളുവൻപാട്ട്, നാഗർപൂജ, അയില്യമൂട്ട് എന്നിവയോടെ നടക്കും. ചിറയിൻകീഴ്∙പെരുങ്ങുഴി പ്ലാവിന്റെമൂട് മഹാസതീദേവി ക്ഷേത്രത്തിലെ ആയില്യപൂജയും നാഗരൂട്ടും ഇന്നു രാവിലെ 9.30മുതൽ ക്ഷേത്രതന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ നാഗർപൂജ, പുള്ളുവൻപാട്ട്, മഞ്ഞക്കാപ്പ് എന്നീ ചടങ്ങുകളോടെ ആരംഭിക്കും.
ആറ്റിങ്ങൽ ∙ അവനവഞ്ചേരി പരുത്തിയിൽ കൂട്ടുമൺവിളാകം ക്ഷേത്രത്തിൽ ആയില്യപൂജ ഇന്ന് നടക്കും.
അധ്യാപക ഒഴിവ്
വർക്കല∙ ഗവ.മോഡൽ എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ് ടി സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 10ന് നടക്കും.
വിവരങ്ങൾക്ക്–99956 20065. വെള്ളറട∙ കുന്നത്തുകാൽ ഗവ.യുപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്.
ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം 18ന് രാവിലെ 10.30ന്.
വിവരങ്ങൾക്ക്: 0471 2252110 കോവളം∙വെങ്ങാനൂർ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി ബോട്ടണി ( സീനിയർ), ഗണിതം (സീനിയർ) വിഭാഗങ്ങളിൽ താൽക്കാലിക ഒഴിവിലേക്ക് 20 ന് രാവിലെ 11ന് പാറശാല കാത്തലിക് ബിഷപ് ഹൗസിൽ കൂടിക്കാഴ്ച നടക്കും. ഫോൺ: 9495341099.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]