തിരുവനന്തപുരം ∙ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാമർശത്തിൽ എഴുത്തുകാരി ഡോ.
എം.ലീലാവതിക്കു നേരിടേണ്ടി വന്ന സൈബർ ആക്രമണത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഡിജിപിക്ക് പരാതി നൽകി. ഗാസയിലെ കുട്ടികളുടെ വിശപ്പിനെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിലാണ് ലീലാവതിക്ക് സൈബർ ആക്രമണം നേരിടേണ്ടിവന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തുന്ന ആക്രമണമായിരുന്നു ഇത്. സൈബർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്നും ലീലാവതിക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
‘വിശന്നൊട്ടിയ വയറുമായി നിൽക്കുന്ന ഗാസയിലെ കുഞ്ഞുങ്ങൾ’ എന്ന പരാമർശത്തിനെതിരെയാണു ചില സമൂഹമാധ്യമങ്ങളിൽ ലീലാവതിക്കു നേരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായത്.
98–ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി വീട്ടിലെത്തിയ ചില മാധ്യമങ്ങളോടു ‘ഗാസയിൽ ഭക്ഷണത്തിനായി പാത്രം നീട്ടിനിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണു ചോറ് തൊണ്ടയിൽ നിന്നിറങ്ങുക’ എന്നു ഡോ. ലീലാവതി പറഞ്ഞിരുന്നു.
ഗാസയിൽ മാത്രമല്ല, മറ്റു സ്ഥലങ്ങളിലും കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്നം കണ്ടില്ലല്ലോ എന്നു തുടങ്ങി അവഹേളനം നിറഞ്ഞ ഭാഷയിലുള്ള പ്രതികരണങ്ങൾ വരെ സമൂഹമാധ്യമങ്ങളിൽ വന്നു. ഇതിനെതിരെ, എം.ലീലാവതിയെ അനുകൂലിച്ചും ഒട്ടേറെപ്പേർ പ്രതികരിച്ചിട്ടുണ്ട്.
അതിനിടെ, ഗാസയിലെ കുഞ്ഞുങ്ങൾക്കു വേണ്ടി നടത്തിയ പരാമർശത്തിന്റെ പേരിൽ സൈബർ ആക്രമണം നടത്തുന്നവരോട് ശത്രുതയില്ലെന്ന് എഴുത്തുകാരി ഡോ.
എം. ലീലാവതി വ്യക്തമാക്കി.
ലോകത്തിലെ എല്ലാ കുട്ടികളും തനിക്ക് ഒരുപോലെയാണെന്നും അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നതെന്നും ലീലാവതി പറഞ്ഞു. ലീലാവതി ടീച്ചറെ പിന്തുണച്ച് മുതിർന്ന എഴുത്തുകാരൻ സി.
രാധാകൃഷ്ണനും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

