പാറശാല ∙ ദേശീയപാതയോരത്ത് ബസ് സ്റ്റോപ്പിനു സമീപം കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള കാത്തിരിപ്പു കേന്ദ്രം കയ്യേറി പാർക്കിങ് കേന്ദ്രമാക്കിയതോടെ യാത്രക്കാർ പൊരിവെയിലത്തായി. അമരവിള താന്നിമൂട് ജംക്ഷനിലാണ് ചട്ടങ്ങൾ കാറ്റിൽ പറത്തി കാത്തിരിപ്പ് കേന്ദ്രം കയ്യേറി ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്.
അകത്ത് വരെ വാഹനങ്ങൾ നിറഞ്ഞതോടെ യാത്രക്കാർ മഴയും വെയിലും ഏറ്റ് റോഡിൽ ഇറങ്ങി നിൽക്കേണ്ട സ്ഥിതിയാണ്.
ദൂരെ സ്ഥലങ്ങളിൽ നിന്നും നഗരത്തിൽ ജോലിക്കു പോകുന്നവർ രാവിലെ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്തു പോകുന്നത് പതിവായിട്ട് വർഷങ്ങൾ കഴിഞ്ഞു. മഴ സമയങ്ങളിൽ സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ സമീപത്തെ കട
വരാന്തകളിൽ കയറി നിൽക്കേണ്ട സ്ഥിതിയാണ്.
ദേശീയപാതയിൽ കെഎസ്ആർടിസിയുടെ സ്വന്തം ഭൂമിയിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ ദുർഗതി.
കേരളപ്പിറവിക്കു മുൻപ് രാജഭരണ കാലത്ത് തിരുവനന്തപുരം– നാഗർകോവിൽ ബസ് സർവീസ് ആരംഭിച്ചതിനു പിന്നാലെ പ്രദേശവാസി സൗജന്യമായി പത്ത് സെന്റ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ നൽകിയതാണ് സ്ഥലം. രണ്ടു പതിറ്റാണ്ട് മുൻപ് കാത്തിരിപ്പിനു കേന്ദ്രത്തിനു പിന്നിൽ കംഫർട്ട് സ്റ്റേഷൻ നിർമിച്ചെങ്കിലും പരിപാലനം ഇല്ലാതായതോടെ നശിച്ചു.
പ്രധാന ജംക്ഷനില് കോടികൾ വിലവരുന്ന സ്ഥലം വികസന പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസി ഉപയോഗിക്കണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]