തിരുവനന്തപുരം ∙ കേരള ഭാഗ്യക്കുറിയുടെ ചരക്ക് സേവന നികുതി 40% ആയി വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ലോട്ടറി മേഖലയെ തകർക്കുമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് പറഞ്ഞു. ജിഎസ്ടി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തിൽ രാജ്ഭവനു മുന്നിൽ ലോട്ടറി തൊഴിലാളികൾ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജിഎസ്ടി ആരംഭിച്ച 2017 മുതൽ 12 % ആയിരുന്ന നികുതി, 2020 ൽ 28ശതമാനവും ഇപ്പോൾ 40 ശതമാനവും വർധിപ്പിച്ചതിലൂടെ തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്ന് കെ.എൻ.ഗോപിനാഥ് പറഞ്ഞു.
ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ 2 ലക്ഷത്തോളം പേരുടെ ഉപ ജീവനമാർഗമാണിത്.
ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന പെൻഷൻ, ബോണസ്, വിവിധ ധന സഹായം, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹന വിതരണം തുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണത്തെ നികുതി വർധന ബാധിക്കുമെന്നും ലോട്ടറി വരുമാനം ഉപയോഗിച്ചുള്ള കാരുണ്യ ചികിത്സാ പദ്ധതി തകരാറിലാകുമെന്നും അദ്ദേഹം പറഞ്ഞു. വി.ബാലൻ (എഐടിയുസി) അധ്യക്ഷത വഹിച്ചു. ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി ടി.ബി.സുബൈർ, ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി) പ്രസിഡന്റ് ഇന്ദുശേഖരൻ നായർ, എം.മുരളീധരൻ (ലോട്ടറി ട്രേഡേഴ്സ് കോൺഗ്രസ് –ഐഎൻടിയുസി), ജോർജ് കോട്ടൂർ (ലോട്ടറി ട്രേഡേഴ്സ് കോൺഗ്രസ് (എം), ട്രേഡ് യൂണിയൻ നേതാക്കളായ അൻസറുദീൻ, ശശി പേരൂർക്കട, മുഹമ്മദ് റാഫി, ജെ ജയകുമാർ, ഭാഗ്യക്കുറി സംരക്ഷണ സമിതി കൺവീനർ പി.ആർ.
ജയപ്രകാശ്, സുരേന്ദ്രൻ അഞ്ചുതെങ്ങ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു മുതൽ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]