മാറനല്ലൂർ ∙ റോഡ് സൈഡിൽ നിർത്തിയിരുന്ന മത്സ്യ വിൽപന വാഹനം മറികടന്ന് വന്ന സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറി. ബൈക്ക് യാത്രികനായ പുന്നാവൂർ കൈതയിൽ വീട്ടിൽ ജോസിൻ(24) നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒൻപതരയോടെ മേലാരിയോട് കുന്നിലാണ് അപകടം.
കുട്ടികളുമായി സ്കൂൾ ബസ് മാറനല്ലൂർ ഭാഗത്തേക്ക് വരികയായിരുന്നു.
എതിർ ദിശയിൽ നിന്നു വന്ന ജോസിന്റെ ബൈക്ക് ബ്രേക്ക് ചെയ്യവേ നിയന്ത്രണം വിട്ട് റോഡിലേക്കു മറിഞ്ഞ് ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് തകർന്നു. ശരീരമാസകലം ക്ഷതമേറ്റ യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ജോസിൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]