കന്യാകുമാരി∙ റെയിൽവേ സ്റ്റേഷനു മുന്നിലുള്ള പ്രധാന റോഡിലെ ഇറക്കത്തിൽ വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. വിവേകാനന്ദപുരത്തു നിന്നു ടൗണിലേക്കുള്ള പ്രധാന റോഡിലാണ് കഴിഞ്ഞ ദിവസം നിയന്ത്രണംവിട്ടു പാഞ്ഞ ക്രെയിനിടിച്ച് രണ്ടു യുവാക്കൾ മരിച്ചത്. ടൗണിൽ നിന്നു വിവേകാനന്ദപുരം ഭാഗത്തേക്കുള്ള റോഡിനും ഇറക്കമുണ്ടെങ്കിലും ഇവിടെ ഹൈസ്കൂളിനു മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്. വിവേകാനന്ദപുരം ശിവക്ഷേത്രത്തിനു സമീപം നേരത്തേ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ അവ റോഡിനു സമീപത്തേക്ക് മാറ്റി ഇട്ടിരിക്കുകയാണ്.
നാഗർകോവിൽ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ടൗണിലേക്ക് വരുന്ന മെയിൻ റോഡിൽ എസ്ബിഐ മുതൽ റെയിൽവേ സ്റ്റേഷൻ വരെയാണ് ഇറക്കമുള്ളത്. തടസ്സങ്ങളില്ലാത്തതിനാൽ വലിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളുമെല്ലാം ഇവിടെ വേഗത്തിലാണ് സഞ്ചരിക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വാഹനങ്ങൾ വന്നു കയറുന്നതും ഈ റോഡിലേക്കാണ്.
ഇറക്കത്തിൽ നല്ല വേഗത്തിൽ വരുന്ന വാഹനങ്ങളുടെ മുന്നിലേക്കാണ് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വാഹനങ്ങൾ വന്നു കയറുന്നത്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. ഒട്ടേറെ ബാങ്കുകളും ഹോട്ടലുകളും മറ്റു കച്ചവട
സ്ഥാപനങ്ങളും നഴ്സറി സ്കൂളും വൈദ്യുത ട്രാൻസ്ഫോമറും ഈ ഭാഗത്തുണ്ട്. റോഡരികിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾ പെട്ടെന്ന് റോഡിലേക്ക് കയറുന്നതും അപകടങ്ങൾക്കു കാരണമാവുന്നുണ്ട്.
സ്കൂൾ സമയങ്ങളിൽ ഒട്ടേറെ കുട്ടികളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
എസ്ബിഐക്കു മുന്നിൽ ബാരിക്കേഡുകളോ റിഫ്ളക്ടറുള്ള ഹംപുകളോ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു. റെയിൽവേ സ്റ്റേഷൻ ജംക്ഷനിൽ റോഡിന്റെ ഇരുഭാഗത്തും ഹംപുകൾ സ്ഥാപിക്കുന്നതും അപകടസാധ്യത കുറയ്ക്കും. സ്കൂൾ സമയങ്ങളിൽ ക്രെയിൻ, മണ്ണുമാന്തി യന്ത്രം എന്നിവ ടൗണിലൂടെ സഞ്ചരിക്കുന്നത് നിരോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]