തിരുവനന്തപുരം∙ തൃശൂരിൽ കെഎസ്യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്യു ജില്ലാ കമ്മിറ്റി ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഒട്ടേറെത്തവണ ജലപീരങ്കി പ്രയോഗിച്ചു.
മാനവീയം വീഥിയിൽ സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിപ്പിച്ച ഫ്ലെക്സ് ബോർഡ് ഉൾപ്പെടെ ഒട്ടേറെ ബോർഡുകൾ നശിപ്പിച്ചു.
കെപിസിസി ആസ്ഥാനത്തിനു മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് പൊലീസ് ആസ്ഥാനത്തിനു മീറ്ററുകൾക്ക് മുൻപ് ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ഇതു മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആദ്യം സംഘർഷമുണ്ടായത്.
മാനവീയം വീഥിയിൽ സംഘടിച്ചാണ് ബോർഡുകളും ബാനറുകളും നശിപ്പിച്ചത്. കൂടുതൽ പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, ജില്ലാ ഭാരവാഹികളായ ബൈജു കാസ്ട്രോ, പി.എം.കെ.നിഹാൽ, സർവകലാശാല സെനറ്റ് അംഗം മുഹമ്മദ് ഷിനാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]