
പട്ടം∙ പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയം പട്ടം – 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
പ്രിൻസിപ്പൽ ആർ. ഗിരിശങ്കരൻ തമ്പി പതാക ഉയർത്തി.
തുടർന്ന് ദേശീയഗാനം ആലപിച്ചു. സ്കൗട്ട്സ്, ഗൈഡ്, എൻസിസി കേഡറ്റുകൾ എന്നിവർ ചേർന്ന് ‘പ്രഭാത ഭേരി’ തിരങ്ക റാലി സംഘടിപ്പിച്ച് ദേശസ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു.
കെ.വി. പട്ടം ഷിഫ്റ്റ് 2-ലെ വൈസ് പ്രിൻസിപ്പൽ ജി.
നാഗരാജൻ സ്വാഗത പ്രസംഗം നടത്തി. മുഖ്യ അതിഥി ആർ.
ഗിരിശങ്കരൻ തമ്പി പ്രസംഗത്തിൽ, സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ വീരസേനാനികളെയും, ദേശസേവനത്തിന് സംഭാവന നൽകിയ മഹാന്മാരായ നേതാക്കളെയും അനുസ്മരിച്ചു. ഓപ്പറേഷൻ സിന്ദൂർ പോലുള്ള ചരിത്ര നേട്ടങ്ങൾ പുതിയ തലമുറ സാക്ഷ്യപ്പെടുത്തുന്നുവെന്നും, അവർ ഭാവിയുടെയും ചരിത്രത്തിന്റെയും ശില്പികളാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാലയത്തിൽ മികച്ച സേവനം ചെയ്ത അധ്യാപകർക്ക് അവാർഡുകളും, ത്രിതീയ സോപാൻ ടെസ്റ്റിംങ് ക്യാംപ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഷിഫ്റ്റ് 1, ഷിഫ്റ്റ് 2 വിദ്യാർഥികൾ ചേർന്ന് അവതരിപ്പിച്ച കലാസാംസ്കാരിക പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
കെ.വി. പട്ടം ഷിഫ്റ്റ് 1-ലെ വൈസ് പ്രിൻസിപ്പൽസുധാ പിള്ള നന്ദിപ്രസംഗം നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]