
തിരുവനന്തപുരം ∙ പാമ്പുകടി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിവെനം പ്രാദേശികമായി നിർമിക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേർന്ന് പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. നിലവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ആന്റിവെനം ലഭ്യമാകുന്നത്.
ഭൗമശാസ്ത്രപരമായ കാരണങ്ങളാൽ ഓരോ പ്രദേശത്തെയും പാമ്പുകളുടെ വിഷത്തിന്റെ വീര്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പ്രാദേശികാടിസ്ഥാനത്തിൽ ആന്റിവെനം നിർമാണം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോക സർപ്പദിന പരിപാടി വനം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
‘ലോകത്താകെ ഒരു വർഷം ഒന്നേകാൽ ലക്ഷത്തോളം പേർ പാമ്പുകടിയേറ്റ് മരിക്കുന്നു. ഇതിന്റെ പകുതി മരണങ്ങൾ ഇന്ത്യയിലാണ്.
പാമ്പുകടിയേറ്റുള്ള മരണത്തിൽ കേരളവും മുന്നിലായിരുന്നു. ഇതിന് പരിഹാരം കാണാനാണ് വനംവകുപ്പ് സർപ്പ ആപ് വികസിപ്പിച്ചത്.
2019ൽ 119 മരണങ്ങൾ പാമ്പുകടി മൂലം ഉണ്ടായെങ്കിൽ 2024 അത് 30 ആയി കുറയ്ക്കാൻ കഴിഞ്ഞു. 2030ഓടെ ഒരാൾ പോലും പാമ്പുകടി മൂലം മരിക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്’ – മന്ത്രി പറഞ്ഞു.
വനം മേധാവി രാജേഷ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി.
കൃഷ്ണൻ പ്രഭാഷണം നടത്തി. അഡി.
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ. പി.പുകഴേന്തി, ഡോ.
എല്‍.ചന്ദ്രശേഖര്‍, ഡോ. ജസ്റ്റിന് മോഹന്‍, ജോര്‍ജി പി.മാത്തച്ചൻ, വൈ.
മുഹമ്മദ് അൻവർ എന്നിവര്‍ സംസാരിച്ചു. സർപ്പ പദ്ധതിയുടെ അവലോകന ശിൽപശാലയും നടന്നു.
ജില്ലാതല പാമ്പ് റെസ്ക്യൂ പ്രവർത്തകരും സാമൂഹിക വനവൽകരണ വിഭാഗം ഉദ്യോഗസ്ഥരും അനുഭവങ്ങൾ പങ്കുവച്ചു. കോഴിക്കോട് സർവകലാശാലയിലെ ഗവേഷകൻ ഡോ.
സന്ദീപ് ദാസ് ‘പാമ്പുവിഷബാധ ചികിത്സ – പരിമിതികളും ആവശ്യകതകളും’ എന്ന വിഷയാവതരണം നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]