
തിരുവനന്തപുരം ∙ പാറശാല സ്വദേശി ഡോ. അഭിഷോ ഡേവിഡിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കത്തയച്ചു.
ഉത്തർപ്രദേശിലെ ഗോരഖ്പുർ ബിആർഡി മെഡിക്കൽ കോളജിലെ മൂന്നാം വർഷ പിജി വിദ്യാർഥിയായിരുന്ന അഭിഷോയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കുടുംബം പലവിധ സംശയങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് യോഗി ആദിത്യനാഥിന് അയച്ച കത്തിൽ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സമയബന്ധിതമായി സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്ന രീതിയിൽ അന്വേഷണം ഊർജിതമാക്കുമെന്ന് ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]