
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ജുയെൻ ആയുർവേദിക് ക്ലിനിക്കിന്റെ മെഡിക്കൽ ക്യാംപ്
വെള്ളറട∙ജുയെൻ ആയുർവേദിക് ക്ലിനിക് ആൻഡ് ഫാർമസി 20ന് രാവിലെ 10മുതൽ 1വരെ പനച്ചമൂട്ടിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം മെഡിക്കൽ ക്യാംപ് നടത്തും.അമ്പലമുക്ക് രചന: ഭാഷാസംഗമം പ്രതിമാസയോഗം, കവിതാചർച്ച, വാർഷികാഘോഷംസ്വാഗതസംഘ രൂപീകരണം–4.00
അധ്യാപക ഒഴിവ്
തിരുവനന്തപുരം∙ മണ്ണന്തല ഗവ.ഹൈസ്കൂളിൽ എൽപിഎസ്എ അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30ന്
വെള്ളറട∙ ആനാവൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ: ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ.
അഭിമുഖം: വെള്ളിയാഴ്ച 11ന്. 0471 2275385.
ശിവഗിരിയിൽ കലാപരിപാടികൾ അവതരിപ്പിക്കാം
വർക്കല∙ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ കലാപരിപാടികൾ അവതരിപ്പിക്കുവാൻ ശിവഗിരി ശാരദാദേവി സന്നിധിയോട് ചേർന്നുള്ള നവരാത്രി മണ്ഡപത്തിൽ അവസരമുണ്ടാകും. ഗുരുദേവ ദർശനാധിഷ്ഠിത പരിപാടികൾക്ക് മുൻഗണന ഉണ്ടാകും.
9447551499, 7907538340
കാവ് സംരക്ഷണം:ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം ∙ ജില്ലയിലെ കാവുകളുടെ സംരക്ഷണത്തിന് വനം വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നൽകുന്നു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണു ധനസഹായം.
താൽപര്യമുള്ള കാവ് ഉടമസ്ഥർക്ക് കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പിടിപി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാം. മുൻപ് കാവു സംരക്ഷണത്തിന് ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല.
സ്കൂൾ കോളജ് വിദ്യാർഥികൾക്ക് ഉപന്യാസ മത്സരം
മാങ്ങാനം∙ പുളിന്തറക്കുന്നേൽ പി.സി.ജോർജിന്റെ സ്മരണാർഥം മോചനയുടെ നേതൃത്വത്തിൽ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. വിഷയം “ലഹരി വിമുക്ത കേരളം – എന്റെ ആശങ്കകളും ബോധ്യങ്ങളും.
ഇംഗ്ലിഷിലോ മലയാളത്തിലോ എഴുതാം. 8 പേജിൽ കവിയരുത്.
വിദ്യാലയ മേധാവിയുടെ സാക്ഷ്യപത്രം ഒപ്പം ചേർക്കണം. അവസാന തീയതി സെപ്റ്റംബർ 15.
വിലാസം. മോചന ഡി അഡിക്ഷൻ ആൻഡ് കൗൺസലിങ് സെന്റർ മാങ്ങാനം പി.ഒ കോട്ടയം 686018. 9447456861.
അപ്രന്റിസ് ട്രെയ്നിനിയമനം
തിരുവനന്തപുരം ∙ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റിസ് ട്രെയ്നിയെ താൽക്കാലികമായി നിയമിക്കുന്നു.
അഭിമുഖം 22 ന് 11.30 ന്.
ചാക്ക ഗവ.ഐടിഐ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ ചാക്ക ഗവ. ഐടിഐയിലെ 25 ട്രേഡുകളിലേക്ക് (മെട്രിക്/ നോൺ മെട്രിക്) പ്രവേശനത്തിന് ഒഴിവുള്ള ഭിന്നശേഷി സംവരണ സീറ്റുകളിലേക്ക് ഓഫ്ലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21. 0471-2502612.
ചെസ് ടൂർണമെന്റ്
തിരുവനന്തപുരം ∙ ഇന്റർനാഷനൽ സ്കൂൾ ഓഫ് ചെസ്, റഷ്യൻ ഹൗസ് എന്നിവർ 20 ന് ലോക ചെസ് ദിനത്തോട് അനുബന്ധിച്ച് കഴക്കൂട്ടം മരിയൻ ആർട്സ് ആൻഡ് സയൻസ് കോളജിൽ ചെസ് ടൂർണമെന്റ് നടത്തുന്നു.
6282879331. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]