
തിരുവനന്തപുരം∙ യുഎസിലെ ചികിത്സ കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പുലർച്ചെ തിരിച്ചെത്തി. യുഎസിൽനിന്നെത്തി ദുബായിൽ രണ്ടുദിവസം വിശ്രമിച്ചശേഷം ഭാര്യ കമലയ്ക്കൊപ്പമാണു പുലർച്ചെ 3.30നു വിമാനമിറങ്ങിയത്.
ചീഫ് സെക്രട്ടറി എ.ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി. കൊച്ചുമകൻ ഇഷാനും വിമാനത്താവളത്തിലെത്തിയിരുന്നു.
കഴിഞ്ഞ അഞ്ചിനാണു മുഖ്യമന്ത്രി യുഎസിലേക്കു പുറപ്പെട്ടത്.ഇന്നലെ പൂർണമായി വിശ്രമിച്ച മുഖ്യമന്ത്രിക്ക് ഇന്നും പൊതുപരിപാടികൾ ഉള്ളതായി അറിവില്ല. നാളെ രാവിലെ മന്ത്രിസഭായോഗം ചേരും.
18നു പൊളിറ്റ്ബ്യൂറോ യോഗമുള്ളതിനാൽ മന്ത്രിസഭായോഗത്തിനു പിന്നാലെ മുഖ്യമന്ത്രി ഡൽഹിക്കു തിരിക്കും. കോട്ടയം മെഡിക്കൽ കോളജിലെ അപകടമരണത്തെ തുടർന്ന് ആരോഗ്യമേഖലയിലുണ്ടായ പ്രശ്നങ്ങൾ, കീം സംബന്ധിച്ച ആശയക്കുഴപ്പം, കേരള സർവകലാശാലയിലെ വിവാദം, സ്കൂൾ സമയമാറ്റം സംബന്ധിച്ച തർക്കം എന്നിങ്ങനെ ഒട്ടേറെക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംഭവിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]