യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: മൂന്ന് പേർ കസ്റ്റഡിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലയിൻകീഴ് ∙ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ശാസ്തമംഗലം പാങ്ങോട് ചിത്ര നഗറിൽ എ.ജോമോൻ (24), മേലാറന്നൂർ പണ്ടാരവിളാകത്ത് വൈശാഖ് വിജയൻ (അച്ചു–21), കാരാംകോട്ടുകോണം താഴെച്ചിറക്കൽ അമൽ (കുട്ടു–24) എന്നിവരെയാണ് മലയിൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
വ്യാഴാഴ്ച പുലർച്ചെ 3.30ന് രാജാജി നഗർ സ്വദേശി ഉണ്ണികൃഷ്ണന് ആണ് തച്ചോട്ടുകാവിൽ വച്ച് തലയിൽ വെട്ടേറ്റത്. ഉണ്ണികൃഷ്ണനും പ്രതികളും തമ്മിൽ പ്രാവ് കച്ചവടത്തെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വൈശാഖും അമലും ഗുണ്ടാ ലിസ്റ്റിൽ പേരുള്ളവരാണ്. അമൽ കാപ്പ നിയമ പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസം 5ന് ആണ് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.