തിരുവനന്തപുരം ∙ അനധികൃത വാഹനപാര്‍ക്കിങ്ങിന് ഒരാഴ്ചയ്ക്കുള്ളില്‍ പൊലീസ് പിഴ ഈടാക്കിയത് 61 ലക്ഷത്തിലേറെ രൂപ. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 23,771 വാഹനങ്ങളില്‍ നിന്നായി 61,86,650 രൂപ പിഴ ഈടാക്കി.
2026 ജനുവരി 7 മുതല്‍ 13 വരെ ഏഴ് ദിവസം നീണ്ട പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
സംസ്ഥാനപാതകളില്‍ 7,872, ദേശീയ പാതകളില്‍ 6,852, മറ്റ് പാതകളില്‍ 9047 എന്ന രീതിയിലാണ് വാഹനങ്ങള്‍ പിടികൂടിയത്.
അപകടസാധ്യത കൂടിയ മേഖലകള്‍, വാഹന സാന്ദ്രത കൂടിയ പാതകള്‍, പ്രധാനപ്പെട്ട ജംഗ്ഷനുകള്‍, സര്‍വ്വീസ് റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നത്.
ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 974700 1099 എന്ന ‘ശുഭയാത്ര’ വാട്ട്സ്ആപ്പ് നമ്പറില്‍ അറിയിക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

