പോത്തൻകോട്∙ ലഹരിമാഫിയ സംഘങ്ങളെ അമർച്ച ചെയ്യാനായി തിരുവനന്തപുരം റൂറൽ പൊലീസ് വലവിരിച്ചപ്പോൾ ഒരു വർഷത്തിനിടെ ലഹരി കടത്തിയതിന് കുടുങ്ങിയത് 2666 പേർ. 2474 കേസുകളിലായി എംഡിഎംഎ: 2867.24 ഗ്രാം, കഞ്ചാവ്: 234 കിലോഗ്രാം, കഞ്ചാവ് ചെടികൾ: 2, നൈട്രോസെപാം ഗുളിക: 167, ഹഷീഷ് ഓയിൽ: 10.2 ഗ്രാം, ചരസ്: 105, എൽഎസ്ഡി: 31 (0.42ഗ്രാം) എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. റൂറൽ പരിധിയിൽ പകലും ലഹരിമരുന്ന് ഇടപാടുകൾ നടത്തുന്ന 114 ബ്ലാക് സ്പോട്ടുകൾ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബ്ലാക് സ്പോട്ടുകളിൽ തുടർച്ചയായി ഡ്രോൺ പരിശോധന നടത്തി ലഹരി ഇടപാടുകാരെയും ഉപയോഗിക്കുന്നവരെയും പിടികൂടുകയും ഡ്രോൺ ദൃശ്യങ്ങൾ പരിശോധിച്ച് റെയ്ഡുകൾ നടത്തുകയും ചെയ്തു.
ലഹരിക്കേസുകളിൽ മുൻപ് പിടിയിലായവർ വഴിയും പൊതുജനങ്ങൾ വഴിയും ലഭിച്ച രഹസ്യവിവരങ്ങളും പൊലീസിനെ സഹായിച്ചു. ലഹരിമരുന്നു കണ്ടെത്താൻ പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിലെ നായ്ക്കളുടെ സഹായത്തോടെയും പൊലീസ് തയാറാക്കിയ ഡേറ്റാബേസ് ഉപയോഗപ്പെടുത്തിയും ലഹരിവേട്ട
നടത്തി.
പല കേസുകളിലും സ്ത്രീകളും വിദ്യാർഥികളുമാണ് ലഹരി കടത്തിന്റെ കാരിയർമാർ. ഇക്കാലയളവിൽ ബിഡിഎസ് വിദ്യാർഥി അടക്കം 7 സ്ത്രീകളാണ് ലഹരിമരുന്നു കടത്തിയതിന് അറസ്റ്റിലായത്.
പുതുവർഷ തലേന്ന് കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടർ അടക്കം 7 അംഗ സംഘത്തെ പിടികൂടിയിരുന്നു. 2025 ഒക്ടോബറിൽ പൊഴിയൂരിൽ നിന്നു 308 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം 4 അംഗ സംഘത്തെയും റൂറൽ ഡാൻസാഫ് സംഘം പിടികൂടി.
എംഡിഎംഎ യുവതിയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
ലഹരിമരുന്നു വിൽപനയ്ക്കു പൂട്ടിടാൻ കൂടുതൽ അറസ്റ്റും പരിശോധനയും നടക്കുമ്പോഴും സ്ക്വാഡുകളിൽ മതിയായ അംഗബലം ഇല്ലാത്തത് വെല്ലുവിളിയാകുന്നു. റൂറൽ ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥ ക്ഷാമം ഉണ്ട്.
റൂറലിൽ 1337 പേരെ അധികമായി നിയോഗിക്കണമെന്നാണ് റൂറൽ എസ്.പി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നത്. കണ്ടം ചെയ്യാറായ പൊലീസ് വാഹനങ്ങൾക്ക് പകരം കൂടുതൽ പുതിയ വാഹനങ്ങൾ അനുവദിക്കണമെന്നും സേനയിൽ ആവശ്യം ശക്തമാണ്.
ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശന്റെ മേൽനോട്ടത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.പ്രദീപ്, ഡാൻസാഫ് എസ്ഐമാരായ എഫ്.ഫയാസ്, രസൽ രാജ്, ബി.ദിലീപ്, പ്രേംകുമാർ, രാജീവൻ തുടങ്ങിയവർ ഉൾപ്പെട്ട സ്ക്വാഡാണ് ലഹരി വേട്ട
നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

