തിരുവനന്തപുരം ∙ മോഡൽ സ്കൂൾ ജംക്ഷൻ– അരിസ്റ്റോ ജംക്ഷൻ റോഡിലെ സ്വകാര്യ ദീർഘദൂര ബസുകളുടെ അനധികൃത പാർക്കിങ് തടയാൻ നടപടി. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ റോഡിലെ ട്രാഫിക് പരിഷ്കരണം സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണറുമായി ചർച്ച നടത്തുമെന്ന് മേയർ വി.വി.രാജേഷ് അറിയിച്ചു.
മോഡൽ സ്കൂൾ ജംക്ഷൻ– അരിസ്റ്റോ ജംക്ഷൻ റോഡിലെ കുരുക്ക് ഒഴിവാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർക്ക് നിർദേശം നൽകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക് അറിയിച്ചു.
മേയർ അധ്യക്ഷനായ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ് വിഷയം ചർച്ച ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. അതേസമയം, സകല നിയമ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ഇന്നലെയും സ്വകാര്യ ബസുകൾ റോഡ് കയ്യേറി ബസുകൾ പാർക്ക് ചെയ്തതിൽ പ്രതിഷേധമുയരുന്നുണ്ട്. സംഗീത കോളജ് റോഡിൽ നിന്നാണ് സ്വകാര്യ ദീർഘദൂര സർവീസുകൾ മുൻപ് ആരംഭിച്ചിരുന്നത്.
സ്മാർട് റോഡ് നിർമാണത്തിനായി നോർക്ക ജംക്ഷൻ– സംഗീത കോളജ് റോഡ് അടച്ചപ്പോൾ സ്വകാര്യ ബസുകൾ റോഡ് കയ്യേറി പാർക്ക് ചെയ്യാൻ ആരംഭിച്ചു.
സ്മാർട് റോഡ് നിർമാണം പൂർത്തിയായിട്ടും സർവീസുകൾ മാറ്റാൻ തയാറാകാത്തതാണ് പനവിള മുതൽ തമ്പാനൂർ വരെയുള്ള റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ കാരണം. പാർക്കിങ് യാഡിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് എടുക്കുന്ന ബസുകൾ റോഡിന്റെ ഒരു വരി പൂർണമായി കയ്യേറി പാർക്ക് ചെയ്യുകയാണ്.
കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ തിങ്ങി ഞെരുങ്ങിയാണ് മറു വരിയിലൂടെ കടന്നു പോകുന്നത്. പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ ആരംഭിക്കുന്ന കുരുക്ക് രാത്രി വൈകിയും അഴിയാത്ത അവസ്ഥയാണ്. മുൻപ് പ്രതിഷേധമുയർന്നപ്പോൾ പാർക്കിങ് യാഡുകളിൽ നിന്ന് സർവീസ് ആരംഭിച്ചെങ്കിലും കോർപറേഷൻ ഭരണ നേതൃത്വത്തിലും സിറ്റി പൊലീസ് തലപ്പത്തും മാറ്റം വന്നതോടെ സ്വകാര്യ ബസുകൾ വീണ്ടും റോഡ് കയ്യേറുകയായിരുന്നു
കുഴി അടയ്ക്കാത്തത് കെആർഎഫ്ബി; ജല അതോറിറ്റി
മോഡൽ സ്കൂൾ ജംക്ഷൻ– അരിസ്റ്റോ ജംക്ഷൻ റോഡിലെ കുരുക്കിന്റെ ആക്കം കൂട്ടുന്ന ഗണപതി കോവിലിനു മുന്നിലെ കുഴി മൂടാത്തത് കേരള റോഡ് ഫണ്ട് ബോർഡാണെന്നു ജല അതോറിറ്റി. മാൻഹോൾ കവിഞ്ഞൊഴുകുന്ന പ്രശ്നം പരിഹരിക്കാനായി കുഴിച്ച റോഡ് പൂർവ സ്ഥിതിയിലാക്കാൻ കെആർഎഫ്ബിക്കു പണം അടച്ചിട്ടുണ്ട്.
ടാറിങ് നടത്താത്തത് റോഡ് ഫണ്ട് ബോർഡ് ആണെന്നാണ് ജല അതോറിറ്റിയുടെ ആരോപണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

