തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) നാലാം ദിനമായ ഇന്ന് 74 സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ മൗറിത്താനിയൻ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെർറഹ്മാൻ സിസ്സാക്കോയുടെ ശ്രദ്ധേയ ചിത്രങ്ങളായ ‘ലൈഫ് ഓൺ എർത്ത്’, ‘ബ്ലാക്ക് ടീ’ എന്നിവ ഇന്ന് പ്രദർശിപ്പിക്കും.
കൺട്രി ഫോക്കസ് വിഭാഗത്തിൽ ബെർലിൻ ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഫസ്റ്റ് ഫീച്ചർ അവാർഡ് നേടിയ ഫാം ങോക് ലാന്റെ ‘കു ലി നെവർ ക്രൈസി’ന്റെ പ്രദർശനമുണ്ടാകും. 2025ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകൻ, നടൻ, ഫിപ്രസി അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ക്ലെബർ മെൻഡോൻസ ഫിലോ സംവിധാനം ചെയ്ത ‘ദ് സീക്രട്ട് ഏജന്റ്’, സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നേടിയ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ്-മാർഷലിന്റെ ‘വെൻ മോണിങ് കംസ്’ എന്നിവ ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിലെ പ്രധാന ചിത്രങ്ങളാണ്.
ഹോമജ് വിഭാഗത്തിൽ ഷാജി എൻ. കരുൺ സംവിധാനം ചെയ്തു മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ദേശീയ പുരസ്കാരത്തിനർഹമായ ‘കുട്ടിസ്രാങ്ക്’ പ്രദർശിപ്പിക്കും.
കഴിഞ്ഞ വർഷങ്ങളിൽ സുവർണചകോരം നേടിയ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം ‘എബൗട്ട് എല്ലി’, സെമിഹ് കാപ്ലനൊഗ്ലു സംവിധാനം ചെയ്ത ‘ഏയ്ഞ്ചൽ ഫാൾ’ എന്നിവയും മേളയിൽ വീണ്ടുമെത്തും. സമകാലിക മലയാളം സിനിമ വിഭാഗത്തിൽ 28ാമത് ഐഎഫ്എഫ്കെയിൽ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം നേടിയ ഫാസിൽ റസാഖിന്റെ പുതിയ ചിത്രമായ ‘മോഹം’ പ്രേക്ഷകരിലേക്ക് എത്തും.
ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ സിറിയൻ സംവിധായിക ഗയ ജിജിയുടെ ‘പീസസ് ഓഫ് എ ഫോറിൻ ലൈഫ്’ , ലാറ്റിനമേരിക്കൻ വിഭാഗത്തിൽ അർജന്റീനിയൻ സംവിധായിക ലോറ കസബെയുടെ ‘ദ് വിർജിൻ ഓഫ് ദി ക്വാറി ലേക്ക്6 എന്നിവയടക്കം പ്രദർശിപ്പിക്കും.
ഫിലിം മാർക്കറ്റിന് തുടക്കം
ചലച്ചിത്ര വികസന കോർപറേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാർക്കറ്റിനും മേളയിൽ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമാ പ്രവർത്തകരുടെയും വ്യവസായ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ മലയാള സിനിമയ്ക്കും മറ്റ് പ്രാദേശിക സിനിമകൾക്കും ആഗോള വാണിജ്യ സാധ്യതകൾ തുറക്കുകയും സിനിമാ വിപണിയിൽ കേരളത്തിന്റെ സാന്നിധ്യം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

