തിരുവനന്തപുരം ∙ കോർപറേഷനിലെ 16 വാർഡുകളിൽ സ്ഥാനാർഥികൾ വിജയിച്ചത് നൂറിൽ താഴെ വോട്ടുകൾക്ക്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ചന്തവിള വാർഡിൽ 2 വോട്ട്.
ഇടവക്കോട് വാർഡിൽ ബിജെപി ജയിച്ചത് 26 വോട്ടുകൾക്ക്.
ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് സിപിഎം വിമതനായി മത്സരിച്ച ഉള്ളൂർ വാർഡിൽ സിപിഎം സ്ഥാനാർഥി 47 വോട്ടുകൾക്കാണ് ജയിച്ചത്. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ മത്സരിച്ച കേശവദാസപുരം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചത് 51 വോട്ടുകൾക്ക്.
സിപിഎം വിമതൻ മത്സരിച്ച വാഴോട്ടുകോണത്ത് ബിജെപി സ്ഥാനാർഥി വിജയിച്ചത് 58 വോട്ടിന്.
2020ലെ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി വിജയിച്ച കവടിയാർ വാർഡിൽ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥൻ ഇക്കുറി ജയിച്ചത് 74 വോട്ടുകൾക്ക്. 11 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ആറ്റുകാൽ വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചത്.
സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ്.എ.സുന്ദർ ചാല വാർഡിൽ പരാജയപ്പെട്ടത് 12 വോട്ടുകൾക്ക്. ജനതാദൾ (എസ്)– ആർജെഡി തർക്കം ഉണ്ടായ വെങ്ങാനൂർ വാർഡിൽ കോൺഗ്രസ് വിജയിച്ചത് 46 വോട്ടുകൾക്ക്.
പൊന്നുമംഗലത്ത് 14, ചെമ്പഴന്തിയിൽ 73, ചെല്ലമംഗലത്ത് 75, കാ ഞ്ഞിരംപാറയിൽ 39, തിരുവല്ലത്ത് 46, കരിക്കകത്ത് 85, കുഴിവിളയിൽ 55 എന്നിങ്ങനെയാണ് മറ്റു വാർഡുകളിലെ ഭൂരിപക്ഷം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

