തിരുവനന്തപുരം ∙ എൽഡിഎഫിന്റെ നേട്ടങ്ങൾ മറച്ചുവയ്ക്കാൻ, നാടിന്റെ പുരോഗതിയെ തമസ്കരിക്കുന്നതു ശരിയായ രീതിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ആരും കൊതിച്ചുപോകുന്ന നാടായി കേരളം മാറുകയാണ്.വിദ്യാഭ്യാസ, ആരോഗ്യ, മാലിന്യമുക്ത മേഖലയിൽ ഇന്നു കാണുന്ന നേട്ടങ്ങളൊന്നും സ്വയംഭൂവായി വന്നതല്ല. കൃത്യമായ ഇടപെടലിന്റെ ഫലമാണ്.
ഇങ്ങനെയുള്ള നേട്ടങ്ങളെ തകർക്കണമെന്നാഗ്രഹിക്കുന്നവർക്ക് അവരുടേതായ താൽപര്യങ്ങളുണ്ട്’.– അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ആർ.നിഷ ജാസ്മിൻ അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് എംഎൽഎ, ജനറൽ സെക്രട്ടറി എസ്.എസ്.ദീപു എന്നിവർ പ്രസംഗിച്ചു. സർവീസിൽനിന്നു വിരമിക്കുന്ന മുൻ പ്രസിഡന്റ് പി.ഹണിക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു.
കുടുംബസംഗമം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]