തിരുവനന്തപുരം∙ ശബരിമല സ്വർണപ്പാളി തിരിമറി വിഷയത്തിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. പൊലീസ് അന്വേഷണം നടക്കുമ്പോൾ മന്ത്രി തൽസ്ഥാനത്തു തുടർന്നാൽ അന്വേഷണ സംഘത്തിനു മേൽ സമ്മർദമുണ്ടാകുമെന്നു ചെന്നിത്തല പറഞ്ഞു.സ്വർണപ്പാളി വിഷയം ഉയർത്തി കോൺഗ്രസ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ തെക്കൻ മേഖലാ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 10 വർഷത്തിനിടയിലെ 3 ദേവസ്വം മന്ത്രിമാരും ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്നു ചെന്നിത്തല പറഞ്ഞു.
അയ്യപ്പനോടു കളിച്ചവരാരും രക്ഷപ്പെട്ടിട്ടില്ല.
ഭക്തന്റെ അർച്ചനയാണു കാണിക്ക. അതു കവർന്നെടുക്കാൻ മടിയില്ലാത്ത കൂട്ടരാണു ദേവസ്വം ബോർഡ് ഭരിക്കുന്നത്.
അമ്പലം വിഴുങ്ങികളെ തുറന്നു കാണിക്കാനാണു കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥയെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി ക്യാപ്റ്റനും എം.വിൻസന്റ് എംഎൽഎ വൈസ് ക്യാപ്റ്റനും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു മാനേജരുമായ ജാഥയ്ക്കാണു ചെന്നിത്തല തുടക്കം കുറിച്ചത്.
ദേവസ്വം ബോർഡിനെ നയിച്ചവരിൽ എൻ.വാസു മുതൽ പി.എസ്.പ്രശാന്ത് വരെ ഈ കേസിലെ പ്രതികളായി മാറുമെന്ന് അടൂർ പ്രകാശ് പറഞ്ഞു.
പിണറായിക്ക് അയ്യപ്പൻ കൊടുത്ത പണിയാണ്, അയ്യപ്പസംഗമത്തിനു പിന്നാലെയാണ് പിണറായിക്കെതിരെയുള്ള ഓരോ കഥയും പുറത്തുവരുന്നത്. വിശ്വാസി സമൂഹത്തെ തകർക്കാൻ ശ്രമിച്ചതിന്റെ പരിണതഫലമാണ് അനുഭവിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി,
കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്, വി.എസ്.ശിവകുമാർ, ടി.ശരത്ചന്ദ്രപ്രസാദ്, എം.എം.നസീർ, സതീഷ് കൊച്ചുപറമ്പിൽ, കരകുളം കൃഷ്ണപിള്ള, കെ.എസ്.ശബരീനാഥൻ, മര്യാപുരം ശ്രീകുമാർ, ജി.സുബോധൻ, ജി.എസ്.ബാബു, നെയ്യാറ്റിൻകര സനൽ, പി.കെ.വേണുഗോപാൽ, കെ.മോഹൻകുമാർ, കൈമനം പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നു രാവിലെ 10നു കാട്ടാക്കടയിൽ ആരംഭിക്കുന്ന പര്യടനം വൈകിട്ടു കൊല്ലം ജില്ലയിൽ പ്രവേശിക്കും. 17നു വൈകിട്ട് 5നു ചെങ്ങന്നൂരിൽ സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]