
ചെന്നൈ ∙ സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികൾക്കു വൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. സൗജന്യ ഭക്ഷണം, വീട് ഉൾപ്പെടെയുള്ളവ നടപ്പാക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്.
ചെന്നൈ നഗരത്തിലെ മാലിന്യനീക്കം സ്വകാര്യവൽക്കരിക്കാനുള്ള കോർപറേഷൻ നീക്കത്തിനെതിരെ ശുചീകരണ തൊഴിലാളികൾ രണ്ടാഴ്ചയായി നടത്തുന്ന സമരം സർക്കാരിനു തലവേദനയായി മാറിയതിനെ തുടർന്നാണു തീരുമാനം.ശുചീകരണ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും പ്രഭാത ഭക്ഷണം സൗജന്യമായി നൽകും. തൊഴിലാളികൾക്ക് ത്വക്ക്, കരൾ സംബന്ധമായ രോഗങ്ങളുടെ പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേക പദ്ധതി നടപ്പാക്കും.
ശുചീകരണ ജോലിക്കിടെ മരിക്കുന്ന തൊഴിലാളികളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയായി കൂട്ടി. 5 ലക്ഷം രൂപയായിരുന്നു ഇതുവരെ നൽകിയത്.
തൊഴിലാളികളുടെ മക്കളുടെ പഠനച്ചെലവുകൾ വഹിക്കുന്നതിനു വിദ്യാഭ്യാസ പദ്ധതി, ജോലി ചെയ്യുന്നവരിൽ വീടില്ലാത്ത 30,000 പേർക്ക് 3 വർഷത്തിനകം വീട് നിർമിച്ചു നൽകും.5, 6 സോണുകളിലെ മാലിന്യനീക്കം സ്വകാര്യ കമ്പനിയെ ഏൽപിക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു സമരം.
റോഡ് തടസ്സപ്പെടുത്തിയുള്ള സമരം ജനജീവിതത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയിൽ, സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് ബുധൻ രാത്രി പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കി.
ഇതിനെതിരെ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി, ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ, ടിവികെ പ്രസിഡന്റ് നടൻ വിജയ് അടക്കമുള്ള നേതാക്കൾ രംഗത്തെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]