
തിരുവനന്തപുരം ∙ നാടെങ്ങും രാജ്യത്തിന്റെ 79–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തി.
വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റു വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രിമാർ പാതക ഉയർത്തി അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
ആഘോഷത്തിന്റെ ഭാഗമായി നിയമസഭയിൽ സ്പീക്കർ എ.എൻ.
ഷംസീർ ദേശീയപതാക ഉയർത്തി. പോലീസ് ആസ്ഥാനത്ത് എഡിജിപി എസ്.
ശ്രീജിത്ത് ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം സമർപ്പിച്ച ശേഷം സേന അംഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. തുടർന്ന് ദേശീയ പതാക ഉയർത്തി.– വിവിധ ജില്ലകളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം ചിത്രങ്ങളിലൂടെ… …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]