
തിരുവനന്തപുരം ∙ വോട്ടുകൊള്ളയ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ നടന്ന അഴിമതിക്കും എതിരെ കോൺഗ്രസ് നടത്തുന്ന പോരാട്ടം ശക്തമായി തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഇതു ബെംഗളൂരുവിലെ സംഭവം മാത്രമായി ഒതുങ്ങുന്നതല്ല.
രാജ്യത്തിന്റെ മറ്റിടങ്ങളിലും നടന്ന സമാനമായ ക്രമക്കേടുകൾ വരും ദിവസങ്ങളിൽ പുറത്തു കൊണ്ടുവരും. ബിഹാറിലെ തിരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാനും ദുരുപയോഗം ചെയ്യാനും ശ്രമിച്ച കേന്ദ്ര സർക്കാരിനു ലഭിച്ച ശക്തമായ താക്കീതാണ് സുപ്രീം കോടതി വിധി. 17 മുതൽ 21 വരെ രാഹുൽ ഗാന്ധി ബിഹാർ കേന്ദ്രീകരിക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോൺഗ്രസ് ഇന്നലെ രാത്രി സംഘടിപ്പിച്ച ‘ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശൂരിൽ നടന്ന വോട്ടുകൊള്ള പുറത്തു കൊണ്ടുവരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി പറഞ്ഞു.
തൃശൂരിൽ സുരേഷ്ഗോപിയുടെ വിജയത്തിന് പിന്നിൽ വലിയ കൃത്രിമമാണ് നടന്നതെന്നും അദ്ദേഹത്തിന്റെ വീട്ടിലെ പട്ടിയുടെയും പൂച്ചയുടെയും പേരു വരെ വോട്ടർ പട്ടികയിൽ ഉണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു. മ്യൂസിയം ജംക്ഷനിൽനിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കു നടന്ന മാർച്ചിൽ നൂറുകണക്കിനു കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. യോഗത്തിൽ ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ അധ്യക്ഷനായി.
എം.എം.ഹസൻ, എം.ലിജു, വി.എസ്.ശിവകുമാർ, പാലോട് രവി തുടങ്ങിയവരും മാർച്ചിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]