
കല്ലമ്പലം∙പള്ളിക്കൽ മടവൂർ പഞ്ചായത്തുകളുടെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തെരുവുനായ ശല്യം രൂക്ഷമായിട്ടും പരിഹാര നടപടികൾ ഇല്ലെന്ന് പരാതി. മനോരമ പള്ളിക്കൽ ടൗൺ ഏജന്റ് എ.നൂഹ്മാന്റെ ഭാര്യ സലീന ബീവിയെ കഴിഞ്ഞ ദിവസം പത്രവിതരണം നടത്തുന്നതിനിടയിൽ തെരുവു നായകൾ ആക്രമിച്ചു.
തുടർന്ന് റോഡിൽ മറിഞ്ഞു വീണ ഇവരുടെ കാലുകൾക്ക് പരുക്കേറ്റു. കക്കാട് വച്ചായിരുന്നു സംഭവം.
ഇത് അഞ്ചാം തവണയാണ് തെരുവു നായകൾ ആക്രമിക്കുന്നത് എന്ന് നൂഹ്മാൻ പറഞ്ഞു. നിത്യവും ധാരാളം പേർക്ക് നേരെ ഇവയുടെ ആക്രമണം നടക്കുന്നതായാണ് പരാതി. ബൈക്ക് യാത്രികർക്ക് നേരെയും ഇവ പാഞ്ഞ് എത്തുന്നത് പതിവ്.
അടുത്ത സമയത്ത് മടവൂർ സ്വദേശി വിനായക് ബൈക്കിൽ സഞ്ചരിക്കുമ്പോൾ എൽപി ജംക്ഷന് സമീപം വച്ച് തെരുവു നായകളുടെ ആക്രമണത്തിൽ വാഹനത്തിൽ നിന്ന് വീണ് കാലിന് പൊട്ടലേറ്റു.
പള്ളിക്കൽ ചടയമംഗലം റോഡിൽ കക്കാട് ഭാഗത്ത് നൂറോളം തെരുവു നായകൾ പല ഭാഗങ്ങളിലായി തമ്പടിക്കുന്നു എന്നാണ് പരാതി. ആൾ താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് ഇവയുടെ താവളം.
ഇതിൽ ദൂരെ ദേശങ്ങളിൽ നിന്ന് വീട്ടുകാർ ഒഴിവാക്കുന്ന നായ്ക്കളും ഇതിൽ ഉൾപ്പെടുന്നതായി നാട്ടുകാർ പറയുന്നു. പള്ളിക്കൽ മടവൂർ പഞ്ചായത്തുകളിലെ ടൗൺ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള കടത്തിണ്ണകൾ,പറമ്പുകൾ,സ്കൂൾ പരിസരം എന്നിവിടങ്ങളിലും ഇവയുടെ ശല്യം രൂക്ഷമാണ്. മടവൂർ സ്കൂൾ പരിസരം,എൽപിഎസ് ജംക്ഷൻ എന്നിവിടങ്ങളിലും നായ ശല്യം രൂക്ഷമാണ്.
സമീപ പഞ്ചായത്തായ നാവായിക്കുളം ഡീസന്റ്മുക്കിലും ഇവ കേന്ദ്രീകരിക്കുന്നു. ഡീസന്റ് മുക്കിൽ നിന്ന് കഴിഞ്ഞ 6 മാസത്തിനിടയിൽ 150 കോഴികളെ ഇവ കൊന്നൊടുക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]