
തിരുവനന്തപുരം ∙ കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’ ന്റെ രണ്ടാം ഘട്ട പരിശീലന പരിപാടിക്ക് തുടക്കമായി.
സായി എല്‍എന്‍സിപിയില്‍ നടക്കുന്ന രണ്ടാം ബാച്ചിന്റെ പരിശീലന പരിപാടിയില്‍ സംസ്ഥാനത്തെ വിവിധ കായിക വിഭാഗങ്ങളിലെ പ്രഗല്ഭരായ 100 കോച്ചുമാര്‍ പങ്കെടുക്കുന്നു. സായി എല്‍എന്‍സിപി റീജിയണല്‍ ഹെഡും പ്രിന്‍സിപ്പലുമായ ഡോ.
ജി കിഷോര്‍ രണ്ടാം ബാച്ചിന്റെ പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിശീലകരുടെ ശാക്തീകരണ പരിപാടി ഒരു പരിശീലന മൊഡ്യൂള്‍ മാത്രമല്ല, ഒരു പരസ്പര സഹായ സഹകരണ പ്രസ്ഥാനമാണെന്ന് ഡോ. ജി കിഷോര്‍ അഭിപ്രായപ്പെട്ടു.
വളരെ പ്രഗല്ഭരായ കോച്ചുമാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഇന്നും ഒരു ലോക ചാമ്പ്യനായി നിങ്ങളുടെ മുന്നില്‍ നില്ക്കാന് സാധിക്കുന്നതെന്ന് ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവും ലോക ബോക്സിങ് ചാമ്പ്യനുമായ കെ.സി. ലേഖ പറഞ്ഞു.
ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ചടങ്ങില്‍ ദ്രോണാചാര്യ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ അത്ലറ്റിക്സ് ചീഫ് കോച്ചുമായ രാധാകൃഷ്ണന് നായര്‍, ഡോ.ആര്.നടരാജന് ഐആര്‍എസ്, ഭാസ്കര്‍ ചന്ദ്ര ഭട്ട്, ശ്രീധരന് പ്രദീപ് കുമാര്‍, യശ്പാല്‍ സോളങ്കി, ഡോ. സദാനന്ദന് സിഎസ് (അസോസിയേറ്റ് പ്രൊഫ., സായി-എല്‍എന്‍സിപി), അക്ഷയ് വി (സ്ട്രെങ്ത് & കണ്ടീഷനിങ് വിദഗ്ധന്‍) എന്നിവര്‍ പങ്കെടുത്തു.
ഡോ. പ്രദീപ് സി.എസ്.
(അഡീഷണല്‍ ഡയറക്ടര്‍, സ്പോര്‍ട്സ് & യൂത്ത് അഫയേഴ്സ്), ഡോ. പി.ടി.
ജോസഫ് (എച്ച്പിഎം, ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍) എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]