
നെയ്യാറ്റിൻകര ∙ ഇഴഞ്ഞു നീങ്ങുകയായിരുന്ന നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ നവീകരണം മെല്ലെ മുന്നോട്ടു ചലിച്ചു തുടങ്ങി. ‘അമൃത് ഭാരത് സ്റ്റേഷൻ’ പട്ടികയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങളാണ് ഇഴഞ്ഞു നീങ്ങുന്നത്. നിർമാണ പ്രവർത്തനങ്ങൾക്ക് പാസഞ്ചറിന്റെ വേഗമാണെന്നും വന്ദേ ഭാരത്തിന്റെ വേഗം വേണമെന്നും യാത്രക്കാർ.റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന പ്രധാന പാതയുടെയും പാർക്കിങ് ഏരിയയുടെയും നിർമാണമാണ് ഇപ്പോൾ നടത്തുന്നത്.
മഴയിൽ വെള്ളം കയറി കിടന്ന ഭാഗത്ത് ഇപ്പോൾ കല്ലുകൾ ഇട്ടു നിരത്തി.
ഇനിയും കുറച്ചു ഭാഗത്ത് മണ്ണും അതിനു മുകളിലായി കല്ലുകളും ഇട്ടു നിരത്തേണ്ടതുണ്ട്. തുടർച്ചയായി മഴ പെയ്ത സമയത്ത് യാത്രക്കാർ വല്ലാതെ ബുദ്ധിമുട്ടിയിരുന്നെങ്കിൽ ഇപ്പോൾ അതിന് ഒരു പരിധി വരെ അറുതി വന്നിട്ടുണ്ട്.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷത്തോട് അനുബന്ധിച്ചാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് ‘അമൃത് ഭാരത് സ്റ്റേഷൻ’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചത്.
തിരുവനന്തപുരം ഡിവിഷനിൽ ചിറയിൻകീഴ് സ്റ്റേഷനും നെയ്യാറ്റിൻകരയുമാണ് തിരഞ്ഞെടുത്തത്.
സ്റ്റേഷനിലേക്ക് 2 കവാടങ്ങളും 4 പ്ലാറ്റ്ഫോമുകളും അവയെ ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിജും കാർ, ഇരുചക്ര വാഹന പാർക്കിങ്ങും ഉൾപ്പെടെ സമഗ്രവികസനം ലക്ഷ്യമിട്ടതായിരുന്നു അമൃത് ഭാരത് പദ്ധതി.പക്ഷേ, 2 വർഷം മുൻപ് പണി തുടങ്ങിയെങ്കിലും നെയ്യാറ്റിൻകരയിൽ നിർമാണം എങ്ങുമെത്തിയില്ല. അതേസമയം നെയ്യാറ്റിൻകര സ്റ്റേഷനൊപ്പം നിർമാണം തുടങ്ങിയ ചിറയിൻകീഴിൽ പണി തീർക്കുകയും ചെയ്തു.
യാത്രക്കാരും ജനപ്രതിനിധികളും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചെങ്കിലും നെയ്യാറ്റിൻകരയിൽ ഇപ്പോഴും നിർമാണം ഇഴഞ്ഞു തന്നെയാണ് നീങ്ങുന്നത്.
ആശുപത്രി ജംക്ഷനിൽ നിന്ന് ഇരുമ്പിൽ റോഡിന് എതിർ വശത്തായുമായും രണ്ട് വഴികളും കവാടങ്ങളും ഇനി നിർമിക്കണം. രണ്ടിടത്തായി കാർ പാർക്കിങ്ങും ഒരിടത്ത് ഇരുചക്ര വാഹന പാർക്കിങ് യാഡുമാണ് ഇതുവരെ നിർമാണം പൂർത്തീകരിച്ചത്.
പ്ലാറ്റ്ഫോമുകളുടെ നിർമാണവും ഫുട് ഓവർ ബ്രിജിന്റെ നിർമാണവും നടക്കുന്നതേയുള്ളൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]