തിരുവനന്തപുരം ∙ നഗരത്തിൽ പട്ടാപ്പകൽ നടന്ന കവർച്ച ആസൂത്രണം ചെയ്ത റീന, ആക്രമണത്തിനിരയായ ചന്ദ്രയുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്നയാൾ. അതു മുതലെടുത്ത് ചന്ദ്രയുടെ വിവരങ്ങൾ മനസ്സിലാക്കിയ റീന തന്റെ ബന്ധുവായ ഷീബയെ ഒപ്പംകൂട്ടി കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ചന്ദ്ര പതിവായി സ്വർണം ധരിക്കുന്നത് റീനയ്ക്ക് അറിയാമായിരുന്നു. ചന്ദ്രയുടെ മകൻ ജോലിക്കു പോകുന്ന സമയം ഷീബയെ റീന അറിയിച്ചു.
കോർപറേഷൻ ജീവനക്കാരെന്ന വ്യാജേനയെത്തിയാൽ ചന്ദ്ര കതകു തുറക്കുമെന്നും റീന അറിയിച്ചു. കവർച്ചയ്ക്കു പിന്നാലെ സഹായത്തിനെന്ന പേരിൽ ഫ്ലാറ്റിലേക്ക് ആദ്യം ഓടിയെത്തിയതും റീനയായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ ഫ്ലാറ്റിൽ റീനയുമുണ്ട്. അവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ കവർച്ചയുടെ ചുരുളഴിഞ്ഞത്.
സാമ്പത്തികബാധ്യതമൂലമാണു കവർച്ച നടത്തിയതെന്നാണ് റീനയുടെ മൊഴി.
മുൻകൂട്ടി ആസൂത്രണം ചെയ്ത കവർച്ചയാണു നടന്നത്. കൊലപാതകമടക്കം 3 കേസുകളിൽ പ്രതിയാണു ഷീബ.
സംഘത്തിലെ പുരുഷന്മാർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്.
കെ.കാർത്തിക്, സിറ്റി പൊലീസ് കമ്മിഷണർ
തിരുവനന്തപുരം ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ദീപക് ദങ്കർ, അസിസ്റ്റന്റ് കമ്മിഷണർ ഗോപകുമാർ, ഫോർട്ട് സ്റ്റേഷൻ എസ്എച്ച്ഒ എസ്.ബി.പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. കവർച്ചയ്ക്കുശേഷം ഫ്ലാറ്റിനു പുറത്തെ റോഡിലൂടെ ഷീബയും സംഘവും നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത് അന്വേഷണത്തിൽ നിർണായകമായി.
മുക്കോലയ്ക്കൽ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ചന്ദ്ര തിരിച്ചറിഞ്ഞു. വീടുകളിൽ അതിക്രമിച്ചു കയറിയുള്ള മോഷണരീതി പിന്തുടരുന്ന ഏതാനും പേരിൽ നിന്നാണ് സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചത്.
പ്രതികളെ തിരിച്ചറിഞ്ഞതോടെ അവരുടെ മൊബൈൽ ഫോണുകളുടെ സ്ഥാനം പരിശോധിച്ചു. സംഘം തമിഴ്നാട്ടിലെ കുഴിത്തുറയിലാണെന്നു മനസ്സിലാക്കിയ പൊലീസ് അവിടേക്കു കുതിച്ചു.
രാത്രിയോടെ സംഘത്തെ കസ്റ്റഡിയിലെടുത്തു. ഫോർട്ട് സ്റ്റേഷനിൽ നടത്തിയ ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.
മോഷ്ടിച്ച സ്വർണത്തിൽ ഒരു പങ്ക് ഇവരിൽനിന്നു പിടിച്ചെടുത്തു. ബാക്കി സ്വർണം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചതിൽ നിന്നു ലഭിച്ച പണവും കണ്ടെടുത്തു.
പട്ടാപ്പകൽ ഫ്ലാറ്റിൽ സ്ത്രീയെ ആക്രമിച്ച് സ്വർണക്കവർച്ച; നാലുപേർ പിടിയിൽ
തിരുവനന്തപുരം ∙ കോർപറേഷൻ ജീവനക്കാരെന്ന വ്യാജേനയെത്തിയ സംഘം നഗരത്തിലെ ഫ്ലാറ്റിൽ പട്ടാപ്പകൽ അതിക്രമിച്ചു കയറി സ്ത്രീയെ ആക്രമിച്ച് ഒൻപതര പവൻ സ്വർണം തട്ടിയെടുത്തു.
ദ്രുതഗതിയിൽ തിരച്ചിൽ നടത്തിയ പൊലീസ് മണിക്കൂറുകൾക്കകം ഇവരെ തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷീബ(42), മുക്കോലയ്ക്കലിൽ താമസിക്കുന്ന റീന(43), കൊഞ്ചിറ സ്വദേശി ശരത്(34), കൊടുങ്ങാനൂർ നെട്ടയം സ്വദേശി രാജൻ(63) എന്നിവരാണു പിടിയിലായത്.
ഒരാൾ ഒളിവിലാണ്.
ഒരാൾ കൂടി കസ്റ്റഡിയിലുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മുക്കോലയ്ക്കൽ ദേവീക്ഷേത്രത്തിനു സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന ചന്ദ്ര(65) ആണ് വെള്ളിയാഴ്ച രാവിലെ 11ന് ആക്രമണത്തിനിരയായത്.
ചന്ദ്രയുടെ ഫ്ലാറ്റിന്റെ തൊട്ടുതാഴത്തെ നിലയിൽ താമസിക്കുന്ന റീനയാണ് കവർച്ച ആസൂത്രണം ചെയ്തത്. ഇവരുടെ ബന്ധുവാണു ഷീബ.
ചന്ദ്രയുടെ മകൻ ജോലിക്കു പോയതിനു പിന്നാലെ ഷീബയും 2 പുരുഷന്മാരുമടങ്ങിയ സംഘം ഫ്ലാറ്റിലെത്തി.
കോർപറേഷനിലെ ശുചീകരണവിഭാഗം ജീവനക്കാരെന്ന വ്യാജേനയാണ് ഇവർ സംസാരിച്ചത്. കോർപറേഷന്റെ വ്യാജ തിരിച്ചറിയൽ കാർഡും ധരിച്ചിരുന്നു.
ഫ്ലാറ്റിലെ മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇവർ തിരക്കി.
മകനോടു ചോദിച്ച് മറുപടി പറയാമെന്നു പറഞ്ഞ് ചന്ദ്ര മൊബൈൽ ഫോണെടുക്കാൻ നീങ്ങിയപ്പോൾ സംഘം അകത്തേക്കു കയറി. ചന്ദ്രയുടെ വായ് പൊത്തിപ്പിടിച്ച ഇവർ, കയ്യിലുള്ള 6 വളകളും കഴുത്തിലെ മാലയും ബലമായി വലിച്ചൂരി.
എതിർക്കാൻ ശ്രമിച്ചപ്പോൾ മുഖത്തടിച്ചു. പിന്നാലെ കിടപ്പുമുറിയിലേക്കു തള്ളിയിട്ട് കടന്നു.
കവർച്ചയ്ക്കു പിന്നാലെ സഹായത്തിനെന്ന പേരിൽ ആദ്യമോടിയെത്തിയത് റീനയായിരുന്നു.
ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണു കവർച്ചയിൽ അവർക്കുള്ള പങ്ക് വ്യക്തമായത്. പ്രതികളുടെ മൊബൈൽ ഫോൺ പിന്തുടർന്ന പൊലീസ് തമിഴ്നാട്ടിലെ കുഴിത്തുറയിൽ നിന്നാണ് പിടികൂടിയത്.
വെൺപാലവട്ടത്തെ ഹോട്ടലിൽ ജീവനക്കാരനാണു ശരത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

