കല്ലമ്പലം∙നാവായിക്കുളം പഞ്ചായത്തിലെ മങ്ങാട്ടുവാതുക്കൽ ശുചിമുറി മാലിന്യം ഉൾപ്പെടെയുള്ള തള്ളൽ പതിവായിട്ടും നടപടിയില്ല. ദിവസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് ഒരു ലോഡ് അറവ് മാലിന്യവും ശുചിമുറി മാലിന്യവും തള്ളിയത് ഒടുവിലത്തെ സംഭവം. നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. സമ്പൂർണ ഹരിത പഞ്ചായത്ത് എന്ന് കൊട്ടി ഘോഷിക്കുന്നതിനിടയിൽ അധികൃതർ ഇത്തരം സംഗതികൾ കണ്ടില്ലെന്നു നടിക്കുന്നു എന്നാണ് ആക്ഷേപം. പരാതി നൽകി മടുത്തതായി വാർഡ് അംഗം നാവായിക്കുളം അശോകൻ പറയുന്നു.
ശാശ്വത പരിഹാരത്തിനായി ഇനി ആരെ സമീപിക്കണം എന്ന് നാട്ടുകാർ ചോദിക്കുന്നു.
മങ്ങാട്ടുവാതുക്കൽ മേൽപാലത്തിന് സമീപത്തെ തോട്ടിലാണ് മാലിന്യം പതിവായി തള്ളുന്നത്. നാടിനെ മലിനം ആക്കുന്ന സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം തടയാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന് പരാതിയുണ്ട്.
രാത്രിയുടെ മറവിലാണ് മാലിന്യം തള്ളൽ നടക്കുന്നത്. കടുത്ത വേനലിൽ തുണി അലക്കാനും കുളിക്കാനും പ്രദേശവാസികൾ ഉപയോഗിക്കുന്ന തോടിന്റെ സമീപത്ത് പോകാൻ കഴിയാത്ത സ്ഥിതിയായി.
മാരക രോഗങ്ങൾക്ക് ഇതിടയാക്കും എന്ന് ചൂണ്ടിക്കാട്ടിയ ആരോഗ്യ വിഭാഗം പോലും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. അമീബിക് മസ്തിഷ്ക ജ്വരം പോലുള്ള അസുഖങ്ങൾ ജലാശയങ്ങളിലൂടെ പടരുന്ന സമയത്ത് ഇത്തരം സംഗതികൾക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പും മുഖം തിരിക്കുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഏതാനും മാസം മുൻപ് ദേശീയപാതയിൽ തട്ടുപാലം ഹോട്ടലിന് സമീപം പാവൂർക്കോണം ഏലായിൽ നിന്ന് കുന്നത്ത് പണയിലേക്ക് വെള്ളം പോകുന്ന റോഡിന് കുറുകെയുള്ള ചാലിൽ വൻ തോതിൽ ശുചിമുറി മാലിന്യം തള്ളിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]