
തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 48 മണിക്കൂറിൽ വടക്കൻ ആന്ധ്രപ്രദേശ് തെക്കൻ ഒഡീഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് 14, 15 തീയതികളിൽ ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത.
14ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 15ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.
കെഎസ്ഇബി അണക്കെട്ടുകളിൽ ജലനിരപ്പ് 75 ശതമാനമായി
തൊടുപുഴ∙ തുടർച്ചയായി മഴ ലഭിച്ചതിനാൽ സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 75 ശതമാനമായി ഉയർന്നു. ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള ഇടുക്കിയിൽ ഈ സീസണിൽ 34 ശതമാനം മഴയുടെ കുറവുണ്ടെങ്കിലും തുടർച്ചയായി മഴ ലഭിച്ചതിനാൽ അണക്കെട്ടുകളിലേക്കുള്ള ജലസ്രോതസ്സുകൾ ശക്തമാവുകയായിരുന്നു.
സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനവും ഉയർത്തി.സംസ്ഥാനത്ത് ഈ മാസം പ്രതിദിനം ശരാശരി 44.0315 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. മൊത്തം ഉപയോഗത്തിന്റെ പകുതിയിലേറെ വൈദ്യുതി ഇപ്പോൾ സംസ്ഥാനത്ത് തന്നെ ഉൽപാദിപ്പിക്കുന്നുണ്ട്.
വേനൽ ശക്തമായിരുന്ന മെയ്മാസത്തിൽ പോലും പ്രതിദിന ഉൽപാദനം 28 ദശലക്ഷം യൂണിറ്റായിരുന്നു.
മഴ തുടരുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 70 ശതമാനം വെള്ളമുണ്ട്. അണക്കെട്ടിലിപ്പോൾ 2376.34 അടിവെള്ളമുണ്ട്.
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. ഇന്നലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 36.4 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ അണക്കെട്ടിൽ 11.634 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഒഴുകിയെത്തി.
അണക്കെട്ടിലിപ്പോൾ കഴിഞ്ഞ വർഷത്തെക്കാൾ 9 അടി വെള്ളം കൂടുതലുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]