നെയ്യാറ്റിൻകര ∙ അരുവിപ്പുറത്ത് സർക്കാർ നിർമിക്കുന്ന സാംസ്കാരിക നിലയത്തിന്റെ പണി പാതി വഴിയിൽ. ഒന്നര വർഷത്തോളമായി മുടങ്ങിയ നിർമാണം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട
വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയായില്ല. ഈ അവഗണന കടുത്ത ഗുരുനിന്ദ ആണെന്നു ഭക്തർ.സാംസ്കാരിക വകുപ്പാണ് അരുവിപ്പുറത്ത് ‘അരുവിപ്പുറം പ്രതിഷ്ഠാ സന്ദേശ സ്മാരക നിലയം’ എന്ന പേരിൽ കെട്ടിട
സമുച്ചയം നിർമിക്കാൻ തുടക്കമിട്ടത്.
സമുച്ചയത്തിൽ മിനി ഹാൾ, സ്റ്റേജ്, ലൈബ്രറി, വിഐപി മുറികൾ, ഗവേഷകർക്കു താമസിക്കാൻ മുറികൾ എന്നിങ്ങനെയാണ് വിഭാവന ചെയ്തിരുന്നത്. ഇതിനു വേണ്ടി 50 ലക്ഷം രൂപ അനുവദിക്കുകയും കരാറുകാരൻ, ഭാഗികമായി ഒരു നില നിർമിക്കുകയും ചെയ്തു.
സ്റ്റേജിന്റെ ഒരു ഭാഗവും പൂർത്തിയാക്കി. ഇത് ഒന്നര വർഷം മുൻപാണ്. അനുവദിച്ച ഫണ്ട് തീർന്നപ്പോൾ നിർമാണം നിർത്തി.
2 കോടി രൂപയുടെ പദ്ധതിയിൽ വീണ്ടും 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി അറിയിപ്പു ലഭിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. അടുത്ത നില നിർമിക്കാൻ വേണ്ടി കമ്പികൾ മുറിക്കാതെ നിർത്തിയിരിക്കുകയാണ്.
വെയിലും മഴയും മഞ്ഞും കാരണം ഈ കമ്പികൾ തുരുമ്പെടുത്തു തുടങ്ങി. ചുമരുകൾ ഇല്ലാത്തതിനാൽ തെരുവ് നായ ശല്യവും രൂക്ഷമാണ്. ‘ ഇതിന്റെ നിർമാണം എന്നു പൂർത്തിയാക്കും’ എന്ന തീർഥാടകരുടെ ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ നിൽക്കുകയാണ് അരുവിപ്പുറം മഠത്തിലെ അധികൃതർ.
അരുവിപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോഴും ഇക്കാര്യം ശ്രദ്ധയിൽപെടുത്തി.
ഏറെ പ്രതീക്ഷ പുലർത്തിയെങ്കിലും നടപടിയുണ്ടായില്ല.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തീർഥാടകർക്കു വേണ്ടി ടേക്ക് എ ബ്രേക്ക് എന്ന പേരിൽ ശുചിമുറി സമുച്ചയം നിർമാണം പൂർത്തിയാക്കി. അതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്തി. അനുവദിച്ച ഫണ്ട് ലഭ്യമാക്കി, സാംസ്കാരിക നിലയത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ഭക്തർക്ക് പറയാനുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]