
പാലോട്∙ കഴിഞ്ഞ രാത്രിയിൽ പെരിങ്ങമ്മല പഞ്ചായത്തിലെ ഇടവം, അഗ്രിഫാം എന്നീ മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി സ്വകാര്യ ഫാമിലെയും വ്യക്തിയുടെയും വാഴക്കൃഷി അടക്കം വിളകൾ വ്യാപകമായി നശിപ്പിച്ചു. ഇടവം വയലരികത്ത് വീട്ടിൽ ദിവാകരൻ നാടാരുടെ കപ്പ വാഴകളടക്കം അനവധി മൂട് വാഴകൾ ചവിട്ടി മെതിച്ചു നശിപ്പിച്ചു.
ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉള്ളതായി ദിവാകരൻ നാടാർ പറയുന്നു.
കൃഷി ഭവനിലും വനം വകുപ്പിനും അപേക്ഷ നൽകിയിട്ടുണ്ട്. നഷ്ടപരിഹാരം നൽകാൻ നടപടി വേണമെന്ന് ആവശ്യമുയർന്നു. ∙ഇടവം പിപ്പ കമ്പനിയുടെ പെരിങ്ങമ്മല അഗ്രിഫാമിന് സമീപമുള്ള കൃഷി ഫാമിൽ വാഴയും മരച്ചീനിയും കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചു. അനവധി മൂട് കുലച്ച വാഴകളും വിളവെടുക്കാറായ മരച്ചീനിയും നശിപ്പിച്ചതായും ലക്ഷങ്ങൾ നഷ്ടമുണ്ടെന്നും ഫാം അധികൃതർ പറയുന്നു.
ഈ പ്രദേശങ്ങളിൽ ആനക്കിടങ്ങ് നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും ചെന്നല്ലിമൂട്, മുത്തിപ്പറ, കല്ലണ, ഇയ്യക്കോട്, കാട്ടിലകുഴി, മുത്തിക്കാണി, കൊന്ന മൂട്, കോളച്ചൽ, ഇടവം, താഴെ കോളച്ചൽ എന്നി സ്ഥലങ്ങളിലും ആന ശല്യം രൂക്ഷമാണ്. ചെന്നല്ലിമൂട്, കൊന്നമൂട് എന്നീ ചതുപ്പ് മേഖലകളിൽ കാട്ടാനക്കൂട്ടം തമ്പടിക്കുന്നതായും ഇത് ജനവാസ മേഖലയിൽ ഭീതി പരത്തുന്നതായും പറയുന്നു.
രാത്രി മഴക്കാലം കൂടി ആയതോടെ ആദിവാസി മേഖലയിലും മറ്റും ജനവാസ മേഖലകളിലും ആനപ്പേടിയിൽ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]