തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുൻവശം ഉൾപ്പെടെ നഗരത്തിൽ പത്ത് സ്ഥലങ്ങളിൽ അപകട സാധ്യത കൂടുതലെന്ന് വിലയിരുത്തൽ. പൊലീസ് ആണ് പട്ടിക തയാറാക്കിയത്.
അതേസമയം ഹൈക്കോടതി നിർദേശ പ്രകാരം അപകടം ഒഴിവാക്കാനുള്ള നടപടികൾക്ക് കിഴക്കേക്കോട്ടയിൽ മാത്രമാണ് തുടക്കമായത്. കിഴക്കേക്കോട്ട, കിള്ളിപ്പാലം, ചാക്ക, തമ്പാനൂർ ഫ്ലൈ ഓവർ, പ്ലാമൂട് ജംക്ഷൻ, തമ്പാനൂർ, മുട്ടത്തറ എന്നിവിടങ്ങളിലാണ് അപകട സാധ്യത കൂടുതൽ.
കെഎസ്ആർടിസി, സ്വകാര്യ ബസുകൾ രണ്ടു വരികളിലായി സമാന്തരമായി പാർക്ക് ചെയ്യുന്നതാണ് കിഴക്കേക്കോട്ടയിലെ അപകട
പരമ്പരകൾക്ക് കാരണമെന്ന് റീജനൽ ട്രാൻസ്പോർട്ട് ഓഫിസറുടെ റിപ്പോർട്ടുണ്ട്. 3 വരി റോഡിൽ 2വരികളും ബസുകളുടെ പാർക്കിങ്ങിനാണ് ഉപയോഗിക്കുന്നത്. തിരക്കേറിയ റോഡിൽ നിന്ന് കെഎസ്ആർടിസി ടെർമിനലിലേക്കു ബസുകൾ കയറുന്നതും ഓട്ടോറിക്ഷകളും തമ്പാനൂരിനെ കുരുക്കിലാക്കുന്നു.റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും യാത്രക്കാർ റോഡ് കുറുകെ കടക്കുന്നതും അപകട മേഖലയാക്കുന്നു.
സിഗ്നൽ ലൈറ്റും ട്രാഫിക് മാർക്കിങ്ങും ഉണ്ടെങ്കിലും ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റുന്നതാണ് സെക്രട്ടേറിയറ്റിനു മുൻവശത്തെ അപകടങ്ങൾക്ക് കാരണമെന്ന് പൊലീസ് .
സമരത്തിനെത്തുന്നവർ റോഡിന്റെ ഒരു വരി കയ്യടക്കുമ്പോൾ കാൽനട യാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ടി വരുന്നു.
വാഹനങ്ങളുടെ ഇടതുവശം ചേർന്ന് കാൽനട യാത്രക്കാർ പോകുന്നതും റോഡ് കുറുകെ കടക്കുന്നതും പലപ്പോഴും ഡ്രൈവർമാർ കാണാറില്ല.
കഴിഞ്ഞ ദിവസം അപകടമുണ്ടായത് ഇത്തരത്തിലാണെന്ന് പൊലീസ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]