
വർക്കല∙ നഗരമധ്യത്തിൽ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയിലും കൃഷി ഭവനിലും മോഷ്ടാക്കളുടെ വിളയാട്ടം. ഓഫിസുകൾ ആകെ അലങ്കോലമാക്കിയതിനു പുറമേ കൃഷിഭവൻ ഓഫിസിലെ ലാപ്ടോപ്പും മൊബൈലും 12,000 രൂപയും അപഹരിച്ചു.
രേഖകളും റജിസ്റ്റർ ബുക്കുകളും നശിപ്പിച്ച നിലയിലാണ്. ഇന്നലെ രാവിലെ 9 മണിയോടെ ഹോമിയോ ആശുപത്രി ജീവനക്കാരി എത്തിയപ്പോൾ ആശുപത്രി കവാടവും, പ്രധാന വാതിലുകളും, ഓഫിസ് മുറികളും അലമാരകളുമെല്ലാം തുറന്നു കിടന്ന അവസ്ഥയായിരുന്നു.
പൂട്ടുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.
ഹോമിയോ ആശുപത്രിയിൽ ഡോക്ടറുടെ മേശയ്ക്കുള്ളിൽ കവറിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. ആശുപത്രിക്ക് മുന്നിൽ നിന്നു മോഷ്ടാക്കൾ ഉപയോഗിച്ചതെന്നു കരുതുന്ന ഒരു കത്തിയും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തു. സമീപത്ത് പ്രവർത്തിച്ചിരുന്ന ഒരു ബങ്ക് കടയുടെ പൂട്ടും പൊളിച്ചിട്ടുണ്ട്.
വർക്കല പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]