
ധനസഹായം:അപേക്ഷ ക്ഷണിച്ചു;
തിരുവനന്തപുരം ∙ സ്വയം തൊഴിൽ വായ്പയ്ക്കായി ഈട് നൽകാൻ വസ്തുവും വീടും ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്ന് ആശ്വാസം പദ്ധതി പ്രകാരം സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ സൂക്ഷ്മ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 25,000 രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 0471-2347768, 9497281896
പോളി ടെക്നിക് സ്പോട് അഡ്മിഷ
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ഗവ. പോളി ടെക്നിക് കോളജിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ നാളെ നടത്തും.
ഇന്ന് ഓൺലൈനായി അപേക്ഷിക്കണം.
വൊളന്റിയർ പരിശീലന ക്യാംപ്
പാലോട് ∙ പാലിയം ഇന്ത്യയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ട്രിവാൻഡ്രം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയൻസസിന്റെ ആഭിമുഖ്യത്തിൽ കിടപ്പു രോഗികളുടെ പരിചരണം, അവരോടുള്ള സമീപനം എന്നിവ സംബന്ധിച്ച രണ്ട് ദിവസത്തെ പാലിയേറ്റീവ് കെയർ വൊളന്റിയർ പരിശീലന ക്യാംപ് പാലോട് ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫിസർ ഡോ. പി.ആർ.
മനോജ് ഉദ്ഘാടനം ചെയ്തു. നന്ദിയോട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി പാലുവള്ളി ശശിയുടെ അധ്യക്ഷതയിൽ കെ.
ശിവദാസൻ, സ്പർശം പാലിയേറ്റീവ് സർവീസ് ടീം പ്രസിഡന്റ് പി. മോഹനകുമാർ, ഡോ.
ആയൂബ്, കെ. ഗോപിനാഥൻ, ടി.എസ്.
അജികുമാർ, എസ്.എസ്. ബാലു എന്നിവർ പ്രസംഗിച്ചു. പാലിയം ഇന്ത്യ പ്രതിനിധികളായ എയ്ഞ്ചൽ, ഷിജോ, ഐസക് എന്നിവർ ക്ലാസുകൾ നയിച്ചു.
അടുത്ത പരിശീലനം നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിൽ 19ന് നടക്കും.ഫോൺ: 9446703288, 9946676737, 9400840092 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]