
കല്ലമ്പലം∙ ഈന്തപ്പഴപ്പെട്ടിയിൽ ഒളിപ്പിച്ച് ഒമാനിൽനിന്ന് ഒന്നേകാൽ കിലോഗ്രാം എംഡിഎംഎ കടത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സഞ്ജുവിന്(സൈജു) വിനോദസഞ്ചാര കേന്ദ്രമായ വർക്കലയിൽ ബെനാമി പേരുകളിൽ റിസോർട്ടുകൾ ഉള്ളതായി പൊലീസിനു വിവരം ലഭിച്ചു. വിദേശത്തുനിന്ന് കൊണ്ടുവരുന്ന ലഹരി ഉൽപന്നങ്ങൾ റിസോർട്ടുകളുടെ മറവിൽ വിൽപന നടത്തിയിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കും.
തുണിക്കടകൾ ഉൾപ്പെടെയുള്ളവയും പ്രതിക്ക് ഉണ്ടെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്. പലയിടങ്ങളിലായി ബെനാമി പേരുകളിലാണ് ഇവയും പ്രവർത്തിക്കുന്നത്.
വർക്കലയിൽ മറ്റൊരാളുടെ പേരിലാണു സഞ്ജു ആഡംബര വീട് നിർമിക്കുന്നത്.
തന്റെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ച ആരുടെയും ശ്രദ്ധയിൽപെടാതിരിക്കാൻ സഞ്ജു അതീവ ശ്രദ്ധപുലർത്തിയിരുന്നു. ലഹരിമരുന്ന് പിടിച്ചാലും അന്വേഷണം തന്നിലേക്ക് എത്താതിരിക്കാൻ കാട്ടാക്കട
സ്വദേശിയുടെ പേരിലാണ് വിമാനത്താവളം വഴി കഴിഞ്ഞ ദിവസം പാഴ്സൽ കടത്തിയത്. ഒമാനിൽനിന്ന് ഇയാൾക്ക് ടിക്കറ്റെടുത്ത് നൽകിയതും സഞ്ജുവാണെന്ന് പൊലീസ് കണ്ടെത്തി.
ലഗേജിന് ഭാരം കൂടുതലായതിനാൽ ചില പാഴ്സലുകൾ കൊണ്ടുവരാൻ സഞ്ജു ആവശ്യപ്പെട്ട പ്രകാരമാണ് അങ്ങനെ ചെയ്തതെന്നു കാട്ടാക്കട
സ്വദേശി പൊലീസിനു മൊഴിനൽകി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽപേരെ ചോദ്യംചെയ്യുന്നുണ്ട്.
ലഹരി ഇടപാടിലെ സിനിമാ ബന്ധങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ സഞ്ജു കൃത്യമായ മറുപടി നൽകിയിരുന്നില്ല.
ആറ്റിങ്ങൽ ജയിലിലുള്ള ഇയാളെ കൂടുതൽ ചോദ്യംചെയ്യുന്നതിനു പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. 2 ദിവസത്തിനകം കസ്റ്റഡിയിൽ ലഭിക്കുമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ ഒൻപതിന് 3 കോടിയോളം വിലയുള്ള എംഡിഎംഎ ആണ് പിടിച്ചെടുത്തത്. സഞ്ജുവിനു രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നാണു പൊലീസ് നിഗമനം.
പലരുമായി വലിയ തുക പറഞ്ഞുറപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. ലക്ഷങ്ങൾ അഡ്വാൻസ് വാങ്ങിയതിന്റെ തെളിവുകൾ ഇയാളുടെ ഫോണിലുണ്ടെന്നും പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]