
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്കു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർക്കു പാമ്പുകടിയേറ്റു. ശനിയാഴ്ച രാത്രി 12നാണ് സംഭവം.
പാമ്പുകടിയേറ്റ ഒ.എസ്.അഷിതയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ച പാമ്പ് ഏതെന്നു കണ്ടെത്താനായില്ല.സമരക്കാർക്കു കാവലായി ഡ്യൂട്ടിയിലായിരുന്നു അഷിത. കസേരയിൽ ഇരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ കാലിനാണു കടിയേറ്റത്.
പാമ്പിനെ കണ്ടെത്താനായില്ല. കൂടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് വനംവകുപ്പിന്റെ ‘സർപ്പ’ വൊളന്റിയർമാരുടെ സംഘം സെക്രട്ടേറിയറ്റ് പരിസരത്തു തിരച്ചിൽ നടത്തി.
വിഷമില്ലാത്ത ചുമർ പാമ്പിനെ ഇവിടെ കണ്ടെത്തി. ഇന്നു കൂടുതൽ ‘സർപ്പ’ അംഗങ്ങൾ എത്തി വിശദമായ തിരച്ചിൽ നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]