
വെഞ്ഞാറമൂട്∙നാടിന്റെ പ്രതീക്ഷയായിരുന്ന വെള്ളാണിക്കൽ വിനോദ സഞ്ചാര കേന്ദ്രം അധികൃതർ ഉപേക്ഷിച്ച നിലയിൽ.വൈകിട്ട് 4 കഴിഞ്ഞാൽ പ്രദേശം സാമൂഹിക വിരുദ്ധരുടെ പിടിയിലെന്നു നാട്ടുകാർ.നശിക്കുന്നത് കോടികൾ മുടക്കി നവീകരിച്ച വിനോദ സഞ്ചാര കേന്ദ്രം. മാണിക്കൽ,പോത്തൻകോട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന സ്ഥലമാണ് വെള്ളാണിക്കൽ പാറമുകൾ.
പ്രദേശത്തിന്റെ ഭൂരിഭാഗവും മാണിക്കൽ പഞ്ചായത്ത് പരിധിയിലാണ്.0 വർഷം മുൻപ് കോടികൾ മുടക്കിയാണ് വിനോദ സഞ്ചാര കേന്ദ്രമായി ഇവിടെ നവീകരിച്ചത്. വിശ്രമ കേന്ദ്രം, വാഹനങ്ങളുടെ പാർക്കിങ് സ്ഥലം,പാറമുകളിലേക്കുള്ള പടിക്കെട്ടുകൾ തുടങ്ങിയവ അടക്കം നിർമിച്ച് നവീകരിക്കുകയായിരുന്നു.എന്നാൽ പിന്നീട് ഈ പ്രദേശം സംരക്ഷിക്കുന്നതിനു അധികൃതർ നടപടി സ്വീകരിച്ചില്ല.
ദിവസവും നൂറുകണക്കിനു ആൾക്കാർ പാറമുകൾ സന്ദർശിക്കുന്നുണ്ട്.പാറമുകളിലേക്ക് വീശുന്ന പടിഞ്ഞാറൻ കാറ്റും പാറമുകളിൽ നിന്നും ഉള്ള വിശാല കാഴ്ചയും ആണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
മാസങ്ങൾക്ക് മുൻപ് റോഡിന്റെ വശങ്ങളിലും പാറമുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.ദിവസങ്ങൾക്കകം ഇവ മോഷണം പോയി, രണ്ടു ക്യാമറകൾ സാമൂഹിക വിരുദ്ധർ അടിച്ചു തകർക്കുന്ന ദൃശ്യങ്ങളും കണ്ടെത്തി.27 ലക്ഷം രൂപ മുടക്കി പാറമുകളിൽ ഉയരം കുറഞ്ഞ അലങ്കാര വൈദ്യുതി വിളക്കുകളും സ്ഥാപിച്ചു.ഇവ എല്ലാം അടിച്ചു തകർത്തു.വികസനത്തിന്റെ പേരിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുമെങ്കിലും അവ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം അധികൃതർ കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.വൈകുന്നേരം മുതൽ പാറമുകളിൽ എത്തുന്നത് സാമൂഹിക വിരുദ്ധരാണെന്നും രാത്രി ഒരു മണി വരെ സംഘങ്ങളുടെ കൂട്ടം ചേർന്നുള്ള സംഘർഷവും അലർച്ചയും പ്രദേശവാസികളുടെ സ്വൈരജീവിതം തകർക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. രാത്രി എത്തുന്നവർ വൻതോതിൽ ലഹരി വിൽപന നടത്തുന്നുണ്ട് എന്ന് അധികൃതർക്ക് വിവരം നൽകിയിട്ടും നടപടിയെടുത്തിട്ടില്ല.എല്ലാ ദിവസവും ബീറ്റ് പൊലീസ് എങ്കിലും ഇവിടെ എത്തുന്നതിനു അധികൃതർ നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]