
മദ്യലഹരിയിൽ ഡ്രൈവിങ്; പൊലീസുകാരൻ ഓടിച്ച കാറിടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരുക്ക്
കാട്ടാക്കട ∙ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് ബാങ്ക് ജീവനക്കാരിക്ക് ഗുരുതരപരുക്ക്. പൂവച്ചൽ അമ്പലം ജംക്ഷനിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പൂവച്ചൽ ഐഒബി ജീവനക്കാരി ഒറ്റശേഖരമംഗലം ഇടവാൽ തിരുവിളശേരി വീട്ടിൽ രാജിയെ(38) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരമാസകലം സാരമായി ക്ഷതമേറ്റു. കാർ ഓടിച്ചിരുന്ന വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരൻ വെള്ളനാട് സ്വദേശി മനോജിനെയും (34) ഒപ്പമുണ്ടായിരുന്ന കെഎസ്ആർടിസി ജീവനക്കാരൻ ഭഗവതിപുരം സ്വദേശി രതീഷിനെയും നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനു കൈമാറി.
മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണു കേസ്. കാറിൽനിന്നു മദ്യം കണ്ടെടുത്തു. നെടുമങ്ങാട് ഭാഗത്തുനിന്ന് കാട്ടാക്കട
ഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ കാർ അതേദിശയിൽ വന്ന യുവതിയുടെ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ രാജിയുടെ തലയ്ക്കു പരുക്കേറ്റു.
കുടുങ്ങിയ സ്കൂട്ടറുമായി 50 മീറ്ററോളം പോയ ശേഷം അമ്പലം ജംക്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]