
ഷെഫീക്ക് വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കട വരാന്തയിൽ ഉറങ്ങിക്കിടന്നയാളെ ഇന്റർലോക്ക് കട്ട കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. ബീമാപള്ളി സ്വദേശി ഷെഫീക്കിനെ കൊലപ്പെടുത്തിയ കേസിൽ കടയ്ക്കാവൂർ സ്വദേശി അക്ബർ ഷായെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജ് പ്രസൂൺ മോഹൻ ശിക്ഷിച്ചത്. ഇതിനു പുറമേ കേസിലെ തെളിവ് നശിപ്പിച്ചതിൽ 5 കൊല്ലം കഠിനതടവിനും 10000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു.
2023 ഏപ്രിൽ 6ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. എകെജി സെന്ററിനു സമീപത്തെ സെന്റ് ജോസഫ് സ്കൂളിന് എതിർവശത്തുള്ള കുട്ടനാട് റസ്റ്ററന്റിന്റെ വരാന്തയിൽ ഉറങ്ങിക്കിടന്ന ഷെഫീക്കിനെ അക്ബർ ഷാ ഇന്റർലോക്ക് കട്ട കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്ഥിരം വാഹന മോഷ്ടാവായ അക്ബർ ഷായെ വഞ്ചിയൂർ എസ്ഐയ്ക്ക് കാണിച്ചുകൊടുത്തതിലുള്ള വിരോധത്തിലാണ് പ്രതി ഷെഫീഖിനെ ആക്രമിച്ചത്.
സമീപത്തുള്ള മറ്റൊരു കട വരാന്തയിൽ കിടന്നിരുന്നയാൾ സംഭവം നേരിൽ കണ്ടിരുന്നു. ഇയാളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവുകളായി. കന്റോൺമെന്റ് എസ്എച്ച്ഒ ആയിരുന്ന ബി.എം.ഷാഫി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.വേണി ഹാജരായി.