
ശ്രീപത്മനാഭസ്വാമി ക്ഷേത്രം: സ്വർണം കാണാതായ സംഭവത്തിനു പിന്നിൽ ഉദ്യോഗസ്ഥ തർക്കം?
തിരുവനന്തപുരം∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വാതിൽ സ്വർണം പൊതിയാനുള്ള സ്വർണദണ്ഡ് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ അന്വേഷണം കൂടുതൽ വിപുലമാക്കുമെന്ന് പൊലീസ്. ക്ഷേത്രത്തിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് സ്വർണം കാണാതായതെന്ന് പൊലീസിന് ചില സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആ വഴിയും നടക്കുന്നുവെന്നാണ് വിവരം.
Read Also
കാണാതായ സ്വർണ കമ്പിക്ക് 30 സെന്റിമീറ്റർ നീളം, തുണി സഞ്ചിയിൽ ദ്വാരവും ഇല്ല; ദുരൂഹത തുടരുന്നു
Thiruvananthapuram News
ദണ്ഡ് മോഷ്ടിക്കാൻ ശ്രമിച്ചതാണെന്നും മണ്ണിൽ വീണതാണെന്നുമുള്ള രണ്ടു സംശയങ്ങളിലും പൊലീസ് പരിശോധന നടക്കുന്നുണ്ട്. ശ്രീകോവിലിന്റെ വാതിൽ സ്വർണം പൊതിയുന്ന ജോലി വ്യാഴാഴ്ച പുനരാരംഭിക്കും.
പൊലീസ് ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ വീണ്ടും പരിശോധിച്ചിരുന്നു. ദണ്ഡ് കണ്ടെത്തിയ സ്ട്രോങ് റൂമിന്റെ പരിസരത്തെ ക്യാമറകൾ പ്രവർത്തനരഹിതമാണ്.
അതിനാൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനായില്ല. മറ്റിടങ്ങളിലെ ക്യാമറ പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടുമില്ല.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലെ സുരക്ഷാസംവിധാനം ശക്തമാക്കി. പ്രവർത്തനരഹിതമായ ക്യാമറകൾ മാറ്റി ഘടിപ്പിക്കാനും പൂർണ നിരീക്ഷണത്തിൽ സ്വർണം പൊതിയുന്ന ജോലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]