
വെഞ്ഞാറമൂട് കെഎസ്ആർടിസി ഗാരിജിൽ വെള്ളക്കെട്ട് ; ജീവനക്കാർക്ക് ബുദ്ധിമുട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെഞ്ഞാറമൂട്∙ചെറിയ മഴിൽ പോലും വെഞ്ഞാറമൂട് കെഎസ്ആർടിസി ഗാരിജിൽ വെള്ളക്കെട്ട്.ജീവനക്കാർ ജോലി ചെയ്യുന്നത് മുട്ടിനൊപ്പം വെള്ളത്തിലും ചേറിലും നിന്നുകൊണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ചെറിയ വേനൽ മഴയിൽ ട്രാൻസ്പോർട്ട് ഗാരിജിലേക്ക് വൻതോതിൽ വെള്ളം ഒഴുകിയെത്തുകയായിരുന്നു. ശക്തമല്ലാതിരുന്ന വേനൽ മഴയിൽ പോലും വെള്ളം കെട്ടി കുളത്തിന് സമാനമായ അവസ്ഥയാണ്. 2000-ത്തിൽ വെഞ്ഞാറമൂട്ടിൽ ട്രാൻസ്പോർട്ട് ഡിപ്പോ പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ ഗാരിജിന്റെയും പ്രവർത്തനവും ആരംഭിച്ചിരുന്നു. മുൻപ് ഏലാ ഭാഗമായിരുന്ന വയൽ നികത്തി മണ്ണും ക്വാറി വേസ്റ്റും ഉപയോഗിച്ച് നികത്തി നിരപ്പാക്കിയാണ് ഗാരിജ് ഉദ്ഘാടനത്തിന് സജ്ജമാക്കിയത്. ശാസ്ത്രീയമല്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനാൽ ആഴ്ചകൾക്കുള്ളിൽ ഗാരിജ് ഗ്രൗണ്ടിൽ കുണ്ടും കഴിയും രൂപപ്പെട്ടു.
വേനൽ കാലത്ത് പൊടി ശല്യവും മഴക്കാലത്ത് ചെളിക്കെട്ടും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.ഗാരിജിൽ ഒരു വർക്ക് ഷെഡ് ഉണ്ടെങ്കിലും 4 വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശിക്കാൻ കഴിയുന്നത്. മിക്കപ്പോഴും 8ൽ കൂടുതൽ വാഹനങ്ങൾ വിവിധ പണികൾക്കായി ഗാരിജിൽ ഉണ്ടാകും. ഇത്തരം സമയത്ത് ചെളിയിലും പൊടിയിലും നിന്ന് പണിയേടുക്കേണ്ടുന്ന അവസ്ഥയാണ് ജീവനക്കാർക്കുള്ളത്.ഇത് സംബന്ധിച്ച് ജീവനക്കാർ ഉന്നതോദ്യാഗസ്ഥർക്ക് ഗാരിജിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നു.എന്നാൽ അധികൃതർ നടപടി സ്വീകരിക്കാൻ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. ചെറിയ മഴയിൽ ഈ ദുരവസ്ഥയാണെങ്കിൽ വരുന്ന വർഷകാലത്ത് ഗാരിജ് പൂർണമായും വെള്ളത്തിനടിയിൽ ആകുമെന്നാണ് ജീവനക്കാരുടെ ആശങ്ക.